ഏറ്റവും വിലയേറിയ ഐഫോൺ പുറത്തിറക്കാനൊരുങ്ങി ആപ്പിൾ, കൂടുതൽ വിവരങ്ങൾ അറിയാം

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ആഗോള വിപണിയിൽ കിടിലൻ സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഏറ്റവും വിലയേറിയ ഐഫോൺ പുറത്തിറക്കാനൊരുങ്ങി ആപ്പിൾ. റിപ്പോർട്ടുകൾ പ്രകാരം, 2024- ലാണ് ആപ്പിൾ പ്രീമിയം റേഞ്ചിലുള്ള ഐഫോൺ പുറത്തിറക്കാൻ സാധ്യത. അടുത്ത വർഷം പുറത്തിറക്കുന്ന ഐഫോൺ അൾട്രാ മോഡലായിരിക്കുമെന്ന സൂചനകൾ ഉണ്ട്.

നിലവിലുള്ള ഐഫോൺ ലൈനപ്പ് നിലനിർത്തി കൊണ്ടുതന്നെ പുതിയ മോഡൽ എന്ന രീതിയിൽ ഐഫോൺ അൾട്രാ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്. കിടിലൻ ക്യാമറ, അതിവേഗ പ്രോസസർ, വലിയ ഡിസ്പ്ലേ എന്നിവയും ഇവയിൽ ഉൾക്കൊള്ളുന്നതാണ്.

അതേസമയം, പുതുതായി പുറത്തിറക്കുന്ന മോഡലിൽ ചാർജിംഗ് പോർട്ട് നൽകാനുള്ള സാധ്യത വളരെ കുറവാണ്. പകരം മാഗ് സേഫ് ചാർജർ മാത്രമായിരിക്കും നൽകുക. വില കൂടിയ സ്മാർട്ട്ഫോണുകൾ മാത്രം പുറത്തിറക്കുന്ന ബ്രാൻഡ് കൂടിയാണ് ആപ്പിൾ. ഇതുവരെ പുറത്തിറക്കിയതിൽ വച്ച് ഏറ്റവും വില കൂടിയ മോഡലിനായുളള കാത്തിരിപ്പിലാണ് ഐഫോൺ പ്രേമികൾ.

Advertisment