മലയാള സിനിമയിലെ ആദ്യ നായിക പി കെ റോസിക്ക് ആദരമറിയിച്ച് ഗൂഗിള്‍

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

വിഗതകുമാരനിലെ നായിക പി കെ റോസിയുടെ 120-ാം ജന്മവാര്‍ഷികത്തില്‍, മലയാള സിനിമയിലെ ആദ്യ നായികക്ക് ആദരവുമായി ഗൂഗിള്‍. ഡൂഡിലിലൂടെയാണ് ഗൂഗിള്‍ റോസിക്ക് ആദരമര്‍പ്പിച്ചിരിക്കുന്നത്.

ഇന്നത്തെ ഡൂഡിള്‍ മലയാള സിനിമയിലെ ആദ്യ നായിക പി കെ റോസിക്ക് ആദരമര്‍പ്പിച്ചാണെന്ന് ഗൂഗിള്‍ കുറിച്ചു. 1903ല്‍ തിരുവനന്തപുരത്ത് ജനിച്ച രാജമ്മയാണ് പിന്നീട് പി കെ റോസിയെന്ന പേരില്‍ മലയാള സിനിമയിലെ ആദ്യ നായികയായത്.

സിനിമയിലെ സവര്‍ണ്ണ കഥാപാത്രമായി കീഴ്ജാതിക്കാരി അഭിനയിച്ചു എന്ന കാരണത്താല്‍ നായിക സ്‌ക്രീനില്‍ വന്നപ്പോഴൊക്കെ കാണികള്‍ കൂവുകയും ചെരിപ്പ് വലിച്ചെറിയുകയും ചെയ്യുകയായിരുന്നു എന്നതാണ് ചരിത്രം.

'കലാരൂപങ്ങളെ സമൂഹത്തിലെ ഒരു വിഭാഗം നിരുത്സാഹപ്പെടുത്തിയിരുന്ന കാലത്താണ് വിഗതകുമാരന്‍ എന്ന ചിത്രത്തില്‍ പി കെ റോസി നായികയായി എത്തിയതെന്ന് ഗൂഗിള്‍ ഡൂഡിളിനൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. എന്നാല്‍, സിനിമയിലെ അഭിനയത്തിന് റോസിക്ക് ജീവിതത്തില്‍ ഒരിക്കലും അംഗീകാരം ലഭിച്ചിട്ടില്ല. ഇന്ന് റോസിയുടെ കഥ നിരവധിപേര്‍ക്ക് പ്രചോദനമാണ്'- ഗൂഗിള്‍ വ്യക്തമാക്കി.

Advertisment