/sathyam/media/post_attachments/63dtNTWo2oLBklRAsbcH.jpg)
എല്ലാ മാസവും മൊബൈൽ റീചാർജ് ചെയ്യുന്നതിനായി നിശ്ചിത തുക മാറ്റിവെക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ, മൊബൈൽ റീചാർജ് പലപ്പോഴും കീശ കാലിയാക്കാറുണ്ട്. ഇത്തവണ ബഡ്ജറ്റ് റേഞ്ചിൽ ഒതുങ്ങുന്ന കിടിലൻ റീചാർജ് പ്ലാനുമായാണ് പ്രമുഖ ടെലികോം സേവന ദാതാവായ ബിഎസ്എൻഎൽ എത്തിയിരിക്കുന്നത്.
അത്തരത്തിൽ ബിഎസ്എൻഎൽ അവതരിപ്പിച്ച ഏറ്റവും ചെലവ് കുറഞ്ഞ പ്ലാനാണ് 107 രൂപയുടെ റീചാർജ് പ്ലാൻ. ഇവയെക്കുറിച്ച് കൂടുതൽ അറിയാം. 1 ജിബി ഡാറ്റയും, അൺലിമിറ്റഡ് വോയിസ് കോളിംഗ് സേവനവും ലഭിക്കുന്നതാണ് 107 രൂപയുടെ റീചാർജ് പ്ലാൻ.
സാധാരണക്കാർക്ക് മികച്ച ഓപ്ഷൻ കൂടിയാണ് ഈ പ്ലാൻ. 84 ദിവസം വരെയാണ് പ്ലാനിന്റെ വാലിഡിറ്റി. രണ്ട് സിം കാർഡുകൾ ഉണ്ടെങ്കിൽ സജീവമായി ഉപയോഗിക്കാത്ത സിം കാർഡ് നിലനിർത്താൻ സഹായിക്കുന്ന ഏറ്റവും വില കുറഞ്ഞ പ്ലാൻ കൂടിയാണ് 107 രൂപയുടേത്.