ടെക് ലോകത്ത് തന്നെ ചൂടേറിയ ചർച്ചാ വിഷയമായി ട്വിറ്റർ; യുഎസിലെ കഞ്ചാവ് വിതരണക്കാർക്ക് ഇനി മുതൽ ഉൽപ്പന്നങ്ങളും ബ്രാൻഡും പരസ്യം ചെയ്യാം

author-image
ടെക് ഡസ്ക്
New Update

publive-image

വേറിട്ട പരസ്യ പ്രഖ്യാപനം നടത്തിയതോടെ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ് ട്വിറ്റർ. കഞ്ചാവ് ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾക്ക് അനുമതി നൽകിയതോടെയാണ് ടെക് ലോകത്ത് തന്നെ ചൂടേറിയ ചർച്ചാ വിഷയമായി ട്വിറ്റർ മാറിയത്.

Advertisment

ഇതോടെ, കഞ്ചാവ് ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾക്ക് അനുമതി നൽകുന്ന ആദ്യ സോഷ്യൽ മീഡിയ എന്ന പട്ടവും ട്വിറ്റർ നേടിയിരിക്കുകയാണ്. പുതിയ പ്രഖ്യാപനങ്ങൾ വന്നതോടെ ഇനി മുതൽ യുഎസിലെ കഞ്ചാവ് വിതരണക്കാർക്ക് ട്വിറ്റർ വഴി അവരുടെ ഉൽപ്പന്നങ്ങളും ബ്രാൻഡും പരസ്യം ചെയ്യാൻ സാധിക്കും.

മുൻപ് കഞ്ചാവിൽ നിന്നും നിർമ്മിച്ചെടുക്കുന്ന വിവിധ ആവശ്യങ്ങൾക്കുള്ള ബാം, ലോഷൻ, ക്രീമുകൾ എന്നിവയുടെ പരസ്യങ്ങൾക്ക് ട്വിറ്റർ അനുമതി നൽകിയിരുന്നു. ഇത്തവണ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് ട്വിറ്ററിന്റെ നീക്കം.

ലൈസൻസ് ഉള്ള കാലത്തോളം കഞ്ചാവ് കമ്പനികൾക്ക് അവരുടെ പരസ്യങ്ങൾ നൽകാൻ സാധിക്കുമെന്ന് ട്വിറ്റർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പരസ്യങ്ങൾ നൽകുമ്പോൾ ചില മാനദണ്ഡങ്ങളും പാലിക്കണമെന്ന് ട്വിറ്റർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഞ്ചാവ് പരസ്യങ്ങൾ 21 വയസിൽ താഴെയുള്ളവരെ ലക്ഷ്യമിടാൻ പാടില്ലെന്നാണ് പ്രധാന നിർദ്ദേശം.

Advertisment