മിഡ് റേഞ്ച് ഹാൻഡ്സെറ്റുമായി വിവോ; പ്രധാന ഫീച്ചറുകൾ അറിയാം

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഉപഭോക്താക്കൾക്ക് ഏറ്റവും പ്രിയമേറിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വിവോ. ബഡ്ജറ്റ് റേഞ്ചിലും മിഡ് റേഞ്ചിലുമായ വിവോയുടെ ഒട്ടനവധി ഹാൻഡ്സെറ്റുകൾ വിപണിയിൽ ലഭ്യമാണ്. വിവോ പുറത്തിറക്കിയ സ്മാർട്ട്ഫോണാണ് വിവോ വൈ56 5ജി.

കിടിലൻ സവിശേഷതയാണ് ഈ ഹാൻഡ്സെറ്റ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. പ്രധാന ഫീച്ചറുകൾ അറിയാം. 6.58 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്.

2408×1080 പിക്സൽൽ റെസല്യൂഷൻ ലഭ്യമാണ്. 20:9 ആക്സ്പെക്റ്റ് റേഷ്യോ, 60 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ് എന്നിവയും ലഭ്യമാണ്. മീഡിയടെക് ഡെമൻസിറ്റി 700 എസ്ഒസി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 അടിസ്ഥാനമാക്കിയുള്ളതാണ്.

പ്രധാനമായും ഓറഞ്ച് ഷിമ്മർ, ബ്ലാക്ക് എൻജിൻ എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളിലാണ് വാങ്ങാൻ സാധിക്കുക. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വിവോ വൈ56 5ജി സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 19,999 രൂപയാണ്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്നും, റീട്ടെയിൽ ഷോറൂമുകളിൽ നിന്നും വിവോ വൈ56 5ജി വാങ്ങാൻ സാധിക്കും.

Advertisment