/sathyam/media/post_attachments/7TeZfZ5ymHCwviMHiVGG.jpg)
ആരോഗ്യ സേവന മേഖലയിൽ നിക്ഷേപം നടത്താനൊരുങ്ങുകയാണ് പ്രമുഖ ഇ- കൊമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ട്. റിപ്പോർട്ടുകൾ പ്രകാരം, ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനിയായ ഫർമല്ലമയെ ഏറ്റെടുക്കാനാണ് ഫ്ലിപ്കാർട്ടിന്റെ നീക്കം.
ആരോഗ്യ രംഗത്തെ സേവനങ്ങൾ രാജ്യത്തുടനീളം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. നിലവിൽ, ആരോഗ്യ സേവന രംഗത്ത് നെറ്റ്മെഡ്സ്, ടാറ്റ1എംജി, ഫാംഈസി, അപ്പോളോ തുടങ്ങിയവയാണ് ഫ്ലിപ്കാർട്ടിന്റെ മുഖ്യ എതിരാളികൾ.
2020- ൽ സ്ഥാപിതമായ ഓൺലൈൻ ഫാർമസി സ്റ്റാർട്ടപ്പാണ് ഫാർമല്ലമ. മരുന്നിന്റെ കുറിപ്പടി അപ്‌ലോഡ് ചെയ്ത് മരുന്നുകൾ വാങ്ങാൻ ഫാർമല്ലമയിലൂടെ സാധിക്കും. നിലവിൽ, ഇടപാട് തുകയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ഫ്ലിപ്കാർട്ട് പുറത്തുവിട്ടിട്ടില്ല.
രണ്ട് വർഷം മുൻപ് കൊൽക്കത്ത ആസ്ഥാനമായ ശാസ്താസുന്ദർ.കോമിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്തുകൊണ്ടാണ് ആരോഗ്യ സേവന മേഖലയിൽ ഫ്ലിപ്കാർട്ട് ആദ്യമായി ചുവടുറപ്പിച്ചത്.