ടെക് ലോകത്തെ വീണ്ടും ഞെട്ടിച്ച് ആപ്പിൾ, ഒന്നാം തലമുറയിലെ ഐഫോൺ വിറ്റത് 50 ലക്ഷത്തിലധികം രൂപയ്ക്കെന്ന് റിപ്പോർട്ട്

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ചിലരുടെയെങ്കിലും സ്വപ്നങ്ങളിൽ ഒന്നാണ് ഐഫോൺ സ്വന്തമാക്കുക എന്നത്. പ്രീമിയം റേഞ്ചിൽ പുറത്തിറക്കുന്ന ഓരോ മോഡൽ ഐഫോണിലും വ്യത്യസ്ഥങ്ങളായ ഫീച്ചറുകളാണ് കമ്പനി ഉൾക്കൊള്ളിക്കുന്നത്. ഓരോ കാലയളവുകളിൽ ആപ്പിൾ ഐഫോണുകൾ പുറത്തിറക്കാറുണ്ട്.

ആപ്പിൾ തലവനായിരുന്ന സ്റ്റീവ് ജോബ്സാണ് ആദ്യത്തെ ഐഫോൺ പുറത്തിറക്കിയത്. പിന്നീട് ആപ്പിൾ പുറത്തിറക്കുന്ന ഓരോ ഐഫോണുകളും ചരിത്രത്തിലെ നാഴികക്കല്ലായി മാറാറുണ്ട്. ഇത്തവണ ടെക് ലോകത്തെ ഞെട്ടിക്കുന്ന വാർത്തയുമായാണ് ആപ്പിൾ എത്തിയിരിക്കുന്നത്. ഐഫോണിന്റെ ഒന്നാം തലമുറയിലെ ഫോണാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ആപ്പിളിന്റെ ഒന്നാം തലമുറയിൽപ്പെടുന്ന ഐഫോൺ ഇപ്പോൾ ലേലത്തിന് പോയത് 52 ലക്ഷം രൂപയ്ക്കാണ്. ഒന്നാം തലമുറ ഐഫോൺ വലിയ തുകയ്ക്ക് വിൽക്കുന്നത് ഇതാദ്യമല്ല. 2022 ഒക്ടോബറിൽ ഒന്നാം തലമുറ ഐഫോൺ 32 ലക്ഷം രൂപയ്ക്ക് വിറ്റിരുന്നു. ഇത്തവണ 52 ലക്ഷം രൂപ എന്ന റെക്കോർഡ് നേട്ടമാണ് ഉണ്ടായിരിക്കുന്നത്.

2023 വിന്റർ പ്രീമിയർ ലേലത്തിലാണ് പഴയ ഐഫോണ്‍ ലേലത്തില്‍ പോയത്. ഫെബ്രുവരി 2 മുതല്‍ ഫെബ്രുവരി 19 വരെയാണ് ഈ ലേലം നടന്നത്. കാരെൻ ഗ്രീന്‍ യുഎസിലെ ന്യൂജേഴ്സിയില്‍ ടാറ്റൂ സ്റ്റുഡിയോ നടത്തുന്ന വനിതയുടെ ഫോണാണ് ലേല സൈറ്റ് വിറ്റത്. ഫാക്ടറിയിലെ സീൽ പോലും പൊട്ടിക്കാത്തതിനാലാണ് ഇത്രയും ഉയർന്ന തുകയ്ക്ക് ഒന്നാം തലമുറ ഐഫോൺ ലേലത്തിൽ വിൽക്കാൻ സാധിച്ചത്.

Advertisment