/sathyam/media/post_attachments/5Vo2jISyXv1MzuExh09f.jpg)
വേനൽക്കാലം എത്താറായതോടെ എസികൾക്ക് വമ്പൻ ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഹോം അപ്ലയൻസസ് ഡിജിറ്റൽ ഗാഡ്ജറ്റ്സ് ശൃംഖലയായ മൈജി. എസികൾക്ക് മാത്രമായി പ്രത്യേക സെയിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. ‘ബിഗ് സേവ് എസി ഫെസ്റ്റ്’ എന്ന പേര് നൽകിയിരിക്കുന്ന സെയിലിലൂടെ ബ്രാൻഡഡ് കമ്പനികളുടെ എസികൾ ഓഫർ വിലയിൽ സ്വന്തമാക്കാൻ സാധിക്കും.
ബ്ലൂസ്റ്റാർ, എൽജി, ലോയ്ഡ് വോൾട്ടാസ്, ഗോദറേജ്, സാംസംഗ്, ഡൈകിൻ, വേൾപൂൾ, ബിപിഎൽ, നെസ്ട്രോൺ, ഹയർ തുടങ്ങിയ ബ്രാൻഡുകളുടെ മികച്ച ശ്രേണികൾ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. മൈജി, മൈജി ഫ്യൂച്ചർ ഷോറൂം എന്നിവിടങ്ങളിൽ പ്രത്യേകം സജ്ജീകരിച്ച ഏരിയയിലാണ് ഫെസ്റ്റ് ഒരുക്കുന്നത്.
കൂടാതെ, ഒരു രൂപയ്ക്ക് എസി വാങ്ങാവുന്ന പ്രത്യേക ഫിനാൻസ് ഓഫറുകളും ലഭ്യമാണ്. നിബന്ധനകൾക്ക് വിധേയമായി പഴയ എസിക്ക് പകരം എക്സ്ചേഞ്ച് ഓഫറിലൂടെ പുതിയത് വാങ്ങാനുള്ള അവസരവും മൈജി ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന മോഡലുകൾക്കൊപ്പം സ്റ്റെബിലൈസർ സൗജന്യമായി നേടാവുന്നതാണ്.