ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ വീണ്ടും ഒന്നാമനായി ഇലോൺ മസ്ക്

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ലോകസമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ടെസ്‌ല സ്ഥാപകനായ ഇലോൺ മസ്ക്. ഫ്രഞ്ച് വ്യവസായിയായ ബർണാഡ് അർനോൾട്ടിനെ മറികടന്നാണ് ഇത്തവണ ഇലോൺ മസ്ക് ഒന്നാമനായത്.

ബ്ലൂംബെർഗ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 18,000 കോടി ഡോളറിന്റെ ആസ്തിയാണ് മസ്കിന് ഉള്ളത്. 2023- ൽ മാത്രം സമ്പത്തിൽ 5,000 കോടി ഡോളറിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ടെസ്‌ല ഓഹരി വിലയിൽ ഉണ്ടായ മുന്നേറ്റമാണ് ശതകോടീശ്വര പട്ടം തിരിച്ചുപിടിക്കാൻ മസ്കിനെ സഹായിച്ചത്.

2022 ഒക്ടോബറിൽ ട്വിറ്ററിനെ ഏറ്റെടുത്തതോടെ മസ്കിന്റെ ഓഹരികൾ കുത്തനെ ഇടിഞ്ഞിരുന്നു. ഇത് ലോകസമ്പന്നൻ എന്ന സ്ഥാനം നഷ്ടപ്പെടാൻ കാരണമായി. ഇക്കാലയളവിൽ നഷ്ടം നികത്തുന്നതിന്റെ ഭാഗമായി ടെസ്‌ല ഓഹരികൾ ഉയർന്ന തോതിൽ മസ്ക് വിറ്റഴിച്ചിരുന്നു.

നിലവിൽ, മസ്കിന് 13 ശതമാനം ഓഹരികൾ മാത്രമാണ് ടെസ്‌ലയിൽ ഉള്ളത്. 2022 ഒക്ടോബർ മുതൽ ബർണാഡ് അർനോൾട്ടായിരുന്നു ലോകസമ്പന്നരുടെ പട്ടികയിൽ ഒന്നാമൻ. ഇത്തവണ ഇന്ത്യൻ വ്യവസായിയായ മുകേഷ് അംബാനി 8,110 കോടി ഡോളറിന്റെ ആസ്തിയുമായി പത്താം സ്ഥാനത്താണ്.

Advertisment