റിലയൻസ് ഗ്രൂപ്പ്: ജനിതക പരിശോധന രംഗത്തേക്കും ചുവടുറപ്പിക്കാൻ സാധ്യത

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ റിലയൻസ് പുതിയ മാറ്റങ്ങൾക്ക് ഒരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, ടെലികോം, റീട്ടെയിൽ തുടങ്ങിയ മേഖലകൾക്ക് പിന്നാലെ ജനിതക പരിശോധനാ രംഗത്തും ചുവടുകൾ ശക്തമാക്കാനുള്ള നീക്കമാണ് റിലയൻസ് നടത്തുന്നത്.

കുറഞ്ഞ ചെലവിൽ ജനിതക പരിശോധന ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നത്. ഇതോടെ, ക്യാൻസർ, ഹൃദയ, ന്യൂറോ സംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത തിരിച്ചറിയാനും, പാരമ്പര്യമായി ഉണ്ടാകുന്ന ജനിതക വൈകല്യങ്ങൾ തിരിച്ചറിയാനും ഇതിലൂടെ സാധിക്കുന്നതാണ്.

രണ്ടാഴ്ചക്കുള്ളിൽ റിലയൻസിന്റെ നേതൃത്വത്തിൽ 12,000 രൂപയുടെ ജീനോം സീക്വൻസിംഗ് ടെസ്റ്റ് പുറത്തിറക്കാൻ പദ്ധതിയിടുന്നുണ്ട്. ടെസ്റ്റിംഗ് കിറ്റ് ഉപയോഗിച്ച് രണ്ട് തുള്ളി രക്ത സാമ്പിൾ കൊണ്ട് പരിശോധന വീട്ടിൽ തന്നെ നടത്താമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഇതോടെ, സാധാരണക്കാർക്കും താങ്ങാനാക്കുന്ന വിലയിൽ പരിശോധനകൾ ലഭ്യമാക്കുന്നത് ആരോഗ്യ മേഖലയ്ക്ക് തന്നെ കരുത്ത് പകരുമെന്നാണ് വിലയിരുത്തൽ. ഇതിന് പുറമേ, മരുന്നുകൾ വികസിപ്പിക്കുന്നതിനും, രോഗപ്രതിരോധത്തിനും സഹായിക്കുന്ന ഡാറ്റാ ശേഖരണത്തിന് ഇത് സഹായകരമാകും.

Advertisment