വിപണിയിലെ താരമാകാൻ വിവോ വി27 പ്രോ; ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരുന്ന വിവോ വി27 സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പ്രീമിയം ഡിസൈനിൽ പുറത്തിറക്കിയ വിവോ വി27 പ്രോ സ്മാർട്ട്ഫോണുകളാണ് ഇപ്പോൾ വിപണി കീഴടക്കുന്നത്.

മാർച്ച് 1 മുതൽ വിവോ വി27 പ്രോയുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണെന്ന് പരിചയപ്പെടാം. 6.6 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്.

120 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. മീഡിയടെക് ഡെമൻസിറ്റി 8200 MT6896Z പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. പ്രധാനമായി ബ്ലൂ കളർ വേരിയന്റിൽ മാത്രമാണ് ഇവ വാങ്ങാൻ സാധിക്കുകയുള്ളൂ.

50 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിരിക്കുന്നത്. 4കെ വീഡിയോ റെസലൂഷൻ ലഭ്യമാണ്. 50 മെഗാപിക്സലാണ് സെൽഫി ക്യാമറ. 66 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും, 4,600 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന വിവോ വി27 പ്രോയുടെ ഇന്ത്യൻ വിപണി വില 39,999 രൂപയായാണ്.

Advertisment