കാനഡയും ഡെന്മാർക്കും ടിക്ടോക്കിന് നിയന്ത്രണം വരുത്തുന്നു; കൂടുതൽ വിവരങ്ങൾ

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

പ്രമുഖ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക്ടോക്കിന് കൂടുതൽ രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, കാനഡയിലും ഡെന്മാർക്കിലുമാണ് ടിക്ടോക്കിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തുന്നത്.

കാനഡയിലെയും, ഡെന്മാർക്കിലെയും സർക്കാർ ഉപകരണങ്ങളിൽ ടിക്ടോക്ക് ഉപയോഗിക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. സർക്കാർ ഉപകരണങ്ങളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ടിക്ടോക് ഉടൻ തന്നെ അൺഇൻസ്റ്റാൾ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡെന്മാർക്ക് സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഔദ്യോഗിക വിവരങ്ങൾ ചോർത്തുന്നതിനെ തടയാൻ വേണ്ടിയാണ് നിരോധനം.

യുഎസിന് പിന്നാലെയാണ് കാനഡയിലും ഡെന്മാർക്കിലും നിയന്ത്രണം ഏർപ്പെടുത്തിയത്. യുഎസിൽ എല്ലാ സർക്കാർ ഉപകരണങ്ങളിൽ നിന്നും 30 ദിവസത്തിനകം ടിക്ടോക് നീക്കം ചെയ്യാനുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

സർക്കാർ ഉപകരണങ്ങളിൽ ടിക്ടോക് ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള നിയമം കഴിഞ്ഞ ഡിസംബറിലാണ് യുഎസ് കോൺഗ്രസ് പാസാക്കിയത്. ഇന്ത്യ ഇതിനോടകം ടിക്ടോക്കിന് പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Advertisment