വാട്സ്ആപ്പ് മുഖാന്തരമുള്ള സ്പാം കോളുകൾക്ക് പൂട്ടിടാം, പുതിയ ഫീച്ചർ ഉടൻ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

പലപ്പോഴും തലവേദനകൾ സൃഷ്ടിക്കുന്നവയാണ് സ്പാം കോളുകൾ. അത്തരം കോളുകൾക്ക് പൂട്ടിടാനുള്ള അവസരവുമായി എത്തുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. സ്പാം കോളുകളും, അജ്ഞാത നമ്പറിൽ നിന്നുള്ള കോളുകളും നിമിഷങ്ങൾക്കകം നിശബ്ദമാക്കാൻ സഹായിക്കുന്ന ഫീച്ചറാണ് വാട്സ്ആപ്പ് വികസിപ്പിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം, മൊബൈലിൽ സേവ് ചെയ്യാത്ത നമ്പറുകളിൽ നിന്ന് കോളുകൾ വരുമ്പോൾ നിശബ്ദമാക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ. ആദ്യ ഘട്ടത്തിൽ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കുക.

ഈ ഫീച്ചർ വിജയകരമായി പൂർത്തിയാക്കുന്നതോടെ, വാട്സ്ആപ്പ് സെറ്റിംഗ്സിൽ നിന്നും അജ്ഞാത കോളുകളെ നിശബ്ദമാക്കി വയ്ക്കാൻ സാധിക്കും. ഈ ഓപ്ഷൻ പ്രവർത്തനക്ഷമമാക്കിയാൽ അജ്ഞാത നമ്പറിൽ നിന്നുള്ള കോളുകൾ ഓട്ടോമാറ്റിക്കലി നിശബ്ദമാകും.

എന്നാൽ, നോട്ടിഫിക്കേഷൻ ബാറിൽ കോളുകളെ കുറിച്ചുള്ള അറിയിപ്പ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്. ഈ രീതി പിന്തുടർന്നാൽ സ്പാം കോളുകൾ ഒഴിവാക്കുന്നതിനായി വാട്സ്ആപ്പിലെ എല്ലാ നോട്ടിഫിക്കേഷനുകളും കോളുകളും സൈലന്റ് ആക്കേണ്ട ആവശ്യമില്ല.

Advertisment