/sathyam/media/post_attachments/hMxbgxCO1nigeCoW7pXQ.jpg)
ആപ്പിൾ ഐഫോൺ 14- ൽ ലഭ്യമാക്കിയിട്ടുള്ള സാറ്റലൈറ്റ് എമർജൻസി എസ്ഒഎസ് സേവനം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഈ മാസം അവസാനത്തോടെ 6 രാജ്യങ്ങളിൽ കൂടിയാണ് സാറ്റലൈറ്റ് എമർജൻസി എസ്ഒഎസ് സേവനം ലഭ്യമാക്കുന്നത്.
ഇതോടെ, ഓസ്ട്രിയ, ബെൽജിയം, ഇറ്റലി, നെതർലാൻഡ്, പോർച്ചുഗൽ, ലക്സംബർഗ് എന്നീ രാജ്യങ്ങളിൽ സാറ്റലൈറ്റ് എമർജൻസി എസ്ഒഎസ് സേവനം ലഭിക്കും. ആദ്യ ഘട്ടത്തിൽ യുഎസിലും കാനഡയിലും മാത്രമായിരുന്നു ഈ ഫീച്ചർ ലഭിച്ചിരുന്നത്.
മൊബൈൽ കണക്ടിവിറ്റി ഇല്ലാത്ത സ്ഥലങ്ങളിൽ അടിയന്തിര സഹായത്തിനായി പ്രയോജനപ്പെടുത്താൻ സാധിക്കുന്ന സംവിധാനമാണ് സാറ്റലൈറ്റ് എമർജൻസി സേവനം. ഇവ ഉപഗ്രഹ കണക്ടിവിറ്റിയിലൂടെ അധികൃതരെ ബന്ധപ്പെടാൻ സഹായിക്കും.
ഇതിലൂടെ അധികൃതർക്ക് ലൊക്കേഷൻ അറിയാൻ സാധിക്കുന്നതാണ്. കാടുകൾ, മരുഭൂമി, പർവത മേഖലകൾ, ഉൾഗ്രാമങ്ങൾ തുടങ്ങിയ പ്രദേശങ്ങളിൽ ഒറ്റപ്പെട്ടു പോകുന്നവർക്ക് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.