/sathyam/media/post_attachments/EvRytQGuQOC4IrgjXuDR.jpg)
സ്വന്തമായി ഒരു ജോലി നേടുക എന്നത് ഭൂരിഭാഗം സ്ത്രീകളുടെയും സ്വപ്നമാണ്. അത്തരത്തിൽ സ്ത്രീകൾക്ക് അവരുടെ സ്വപ്ന ജോലി കണ്ടെത്താൻ സഹായിക്കുകയാണ് വോഡഫോൺ- ഐഡിയ.
റിപ്പോർട്ടുകൾ പ്രകാരം, വി ആപ്പും തൊഴിൽ പ്ലാറ്റ്ഫോമായ അപ്നയും സഹകരിച്ച് ഇന്ത്യയിലുടനീളം സ്ത്രീകൾക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ്.
വനിതാ ദിനത്തോടനുബന്ധിച്ചാണ് ഈ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. വി ആപ്പിലെ വി ജോബ്സ് ആൻഡ് എജുക്കേഷൻ പ്ലാറ്റ്ഫോമിൽ അധ്യാപകർ, ടെലികോളർമാർ, റിസപ്ഷനിസ്റ്റുകൾ തുടങ്ങിയ ജോലികൾക്ക് അപേക്ഷിക്കാൻ സാധിക്കും.
അപേക്ഷകരുടെ സൗകര്യാർത്ഥം പാർട്ട് ടൈം, വർക്ക് ഫ്രം ഹോം എന്നിങ്ങനെ തെരഞ്ഞെടുക്കാനുള്ള അവസരവും ഉണ്ട്. ടെലികോളർ ആകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കായി 5,000 രൂപ ഡിസ്കൗണ്ടോടെ പ്ലേസ്മെന്റ് ഉറപ്പു നൽകുന്ന പരിശീലന പരിപാടിയും ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഇംഗ്ലീഷ് പ്രാവീണ്യം വർദ്ധിപ്പിക്കാൻ വിവിധ ക്ലാസുകളും ലഭ്യമാണ്.