ആപ്പിൾ സ്മാർട്ട് വാച്ചിൽ വോയിസ് ഇൻപുട്ട് വഴി ചാറ്റ്ബോട്ടിനോട് ചോദ്യങ്ങൾ ചോദിക്കാം, പുതിയ സേവനത്തിന് തുടക്കം

author-image
ടെക് ഡസ്ക്
New Update

publive-image

മാസങ്ങൾ കൊണ്ട് തരംഗം സൃഷ്ടിച്ച ചാറ്റ്ജിപിടിയുടെ സേവനം ഇനി ആപ്പിൾ സ്മാർട്ട് വാച്ചിലും ലഭ്യം. വാച്ച്ജിപിടി എന്ന ആപ്പ് മുഖാന്തരമാണ് ഈ സേവനം ലഭ്യമാക്കുന്നത്. ആപ്പ് സ്റ്റോറിൽ നിന്ന് വാച്ച്ജിപിടി ഡൗൺലോഡ് ചെയ്ത് ചാറ്റ്ബോട്ടിന്റെ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കും.

Advertisment

ആപ്പിൾ വാച്ചിന്റെ ഹോം സ്ക്രീനിൽ തന്നെ ഈ ആപ്പ് സജ്ജീകരിക്കാവുന്നതാണ്. സാധാരണയായി ചാറ്റ്ജിപിടിയുടെ ഔദ്യോഗിക ഇന്റർഫേസിൽ ചോദ്യങ്ങൾ ടൈപ്പ് ചെയ്യാനുള്ള ഓപ്ഷൻ മാത്രമാണ് ഉള്ളത്. എന്നാൽ, ആപ്പിൾ സ്മാർട്ട് വാച്ചിൽ വോയിസ് ഇൻപുട്ട് വഴി ചോദ്യങ്ങൾ ചോദിക്കാൻ സാധിക്കും.

ചോദ്യങ്ങൾ ടൈപ്പ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ടൈപ്പ് ചെയ്യാനുള്ള ഓപ്ഷനും പ്രത്യേകം നൽകിയിട്ടുണ്ട്. ടെക്സ്റ്റ് ഫോർമാറ്റിലാണ് ചാറ്റ്ജിപിടി ഉത്തരങ്ങൾ നൽകുക. 2022 നവംബറിലാണ് ചാറ്റ്ജിപിടി ആദ്യമായി പ്രവർത്തനമാരംഭിച്ചത്. രണ്ടു മാസങ്ങൾക്കകം ഏകദേശം 100 ദശലക്ഷത്തിലധികം ഉപഭോക്താക്കളെ സ്വന്തമാക്കാൻ ചാറ്റ്ജിപിടിക്ക് സാധിച്ചിട്ടുണ്ട്.

Advertisment