/sathyam/media/post_attachments/AocxCGHrVGDofBcPRAVm.jpg)
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസംഗിന്റെ പ്രീമിയം മോഡൽ ഹാൻഡ്സെറ്റ് ഗ്യാലക്സി Z ഫ്ലിപ്3 5ജി ഓഫർ വിലയിൽ സ്വന്തമാക്കാൻ അവസരം. ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിൽ 47 ശതമാനം വിലക്കുറവോടെയാണ് ഗ്യാലക്സി Z ഫ്ലിപ്3 5ജി ലിസ്റ്റ് ചെയ്തിട്ടുള്ളത്.
കൂടാതെ, ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്, എക്സ്ചേഞ്ച് ഓഫർ എന്നിവയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഓഫറിനെ കുറിച്ച് കൂടുതൽ അറിയാം. ഗ്യാലക്സി Z ഫ്ലിപ്3 5ജിയുടെ 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള ഫാന്റം ബ്ലാക്ക് വേരിയന്റിന്റെ വില 95,999 രൂപയാണ്.
47 ശതമാനം വിലക്കുറവ് പ്രഖ്യാപിച്ചതോടെ, 49,999 രൂപയായാണ് വില കുറഞ്ഞത്. അതേസമയം, എക്സ്ചേഞ്ച് ഓഫറുകൾക്ക് പരമാവധി 20,000 രൂപ വരെ ഇളവുകൾ നൽകുന്നുണ്ട്. വിവിധ ബാങ്കുകളുടെ കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുമ്പോൾ 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കും. ഇതോടെ, ഗ്യാലക്സി Z ഫ്ലിപ്3 5ജി ഓഫർ വിലയായ 29,999 രൂപയ്ക്ക് വരെ സ്വന്തമാക്കാനാകും.