/sathyam/media/post_attachments/4dpOzPtMb9EdcVjqxyBf.jpg)
പ്രവർത്തന ശൈലി കൊണ്ടും വിവിധ നടപടികൾ കൊണ്ടും പലപ്പോഴും വാർത്തകളിൽ നിറയുന്ന വ്യക്തിയാണ് ഇലോൺ മസ്ക്. ടെസ്‌ല, സ്പേസ്എക്സ്, ട്വിറ്റർ തുടങ്ങിയവയുടെ മേധാവിയായ ഇലോൺ മസ്ക് ഇത്തവണ വേറിട്ട പ്രഖ്യാപനം നടത്തിയതോടെയാണ് വൈറലായിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ടെക്സാസിൽ പ്രത്യേക പട്ടണം പണിയാനൊരുങ്ങുകയാണ് മസ്ക്.
മസ്കിന്റെ മുഴുവൻ കമ്പനികളിലെയും തൊഴിലാളികൾക്ക് വേണ്ടിയാണ് പട്ടണം പണിയുന്നത്. തൊഴിലാളികൾക്ക് ആവശ്യമായ കുറഞ്ഞ വാടകയിൽ വീടുകൾ നിർമ്മിച്ചു നൽകാനും, സ്വിമ്മിംഗ് പൂളുകളും പാർക്കുകളുമായി വലിയൊരു ടൗൺഷിപ്പ് ഉണ്ടാക്കാനുമാണ് മസ്ക് ലക്ഷ്യമിടുന്നത്.
മസ്കിന്റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കാനായി ടെക്സാസിൽ 3,500 ഏക്കറോളം സ്ഥലം വാങ്ങിച്ചെന്നാണ് സൂചന. അതേസമയം, ടെക്സാസിൽ തന്നെ കമ്പനിയുടെ നിരവധി ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. ജീവനക്കാർക്ക് സുഖമായി ജോലി ചെയ്യാനാണ് പുതിയ പദ്ധതി ആവിഷ്കരിക്കുന്നത്.
ജീവനക്കാരോടുള്ള മോശം പെരുമാറ്റവും, മുന്നറിയിപ്പില്ലാതെ പിരിച്ചുവിടലുകളും നടത്തിയതിനാൽ പല വിവാദങ്ങളും മസ്കിന് എതിരെ ഉണ്ടെങ്കിലും, സ്വന്തമായി പട്ടണം പണിയും എന്ന് തന്നെയാണ് ഭൂരിഭാഗം ആളുകളുടെയും വിലയിരുത്തൽ.