മൊബൈലിലെ പ്രീ- ഇൻസ്റ്റാൾഡ് ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു, പുതിയ നീക്കവുമായി കേന്ദ്രം

author-image
ടെക് ഡസ്ക്
New Update

publive-image

പുതുതായി മൊബൈൽ ഫോൺ വാങ്ങുമ്പോൾ ഒട്ടനവധി പ്രീ- ഇൻസ്റ്റാൾഡ് ആപ്പുകൾ മൊബൈലിൽ ഉൾക്കൊള്ളിക്കാറുണ്ട്. എന്നാൽ, ഇത്തരം ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, മൊബൈലിലെ പ്രീ- ഇൻസ്റ്റാൾഡ് ആപ്പുകൾ ഉപഭോക്താക്കൾക്ക് നീക്കം ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള സംവിധാനം നടപ്പാക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്.

Advertisment

ഇത്തരം നിബന്ധനകൾ അടങ്ങുന്ന നിയമം ഉടൻ പ്രാബല്യത്തിലാക്കാനുളള നടപടികൾ ഐടി മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. കൂടാതെ, മൊബൈൽ ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ വരുന്ന പ്രധാനപ്പെട്ട മാറ്റങ്ങൾ കേന്ദ്രത്തിന്റെ കീഴിലുള്ള പ്രത്യേക സമിതിക്ക് മുമ്പാകെ പരിശോധനയ്ക്ക് വയ്ക്കാനും നിർദ്ദേശം നൽകും.

പ്രീ- ഇൻസ്റ്റാൾഡ് ആപ്പുകൾ മുഖാന്തരം നടക്കുന്ന ചാരപ്രവർത്തനം, ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യൽ എന്നിവ തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

മിക്ക നിർമ്മാതാക്കളും നീക്കം ചെയ്യാൻ കഴിയാത്ത പ്രീ- ഇൻസ്റ്റാൾഡ് ആപ്പുകൾ ഫോണിൽ ഉൾപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കേന്ദ്രം നിലപാട് കടുപ്പിച്ചിരിക്കുന്നത്. സാംസംഗ്, ഷവോമി, വിവോ, ആപ്പിൾ തുടങ്ങിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ഒട്ടനവധി പ്രീ- ഇൻസ്റ്റാൾഡ് ആപ്പുകൾ ഫോണിൽ ഉൾക്കൊള്ളിക്കാറുണ്ട്.

Advertisment