/sathyam/media/post_attachments/x12y4nQ4UZnYodU2oDN9.jpg)
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ ഒട്ടനവധി ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. കഴിഞ്ഞ മാസം ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് വോയിസ് നോട്ടുകൾ സ്റ്റാറ്റസായി പങ്കിടാനുള്ള ഫീച്ചർ അവതരിപ്പിച്ചിരുന്നു. വാട്സ്ആപ്പിന്റെ പുതിയ അപ്ഡേറ്റ് ഡൗൺലോഡ് ചെയ്തിട്ടുള്ളവർക്ക് വോയിസ് നോട്ടുകൾ റെക്കോർഡ് ചെയ്യാനും, പങ്കിടാനും സാധിക്കുന്നതാണ്.
ഇത്തവണ ഈ ഫീച്ചർ ഐഒഎസ് ഉപഭോക്താക്കൾക്കാണ് വാട്സ്ആപ്പ് ലഭ്യമാക്കിയിട്ടുള്ളത്. ദീർഘ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിലാണ് ഈ ഫീച്ചർ ഐഒഎസ് ഉപഭോക്താക്കളിലേക്കും എത്തുന്നത്. ഐഒഎസിനായുള്ള പുതിയ വാട്സ്ആപ്പ് പതിപ്പ് 23.5.77- ൽ ‘വോയിസ് സ്റ്റാറ്റസ്’ ഫീച്ചർ പുറത്തിറക്കും.
ഐഫോണിൽ വോയിസ് നോട്ടുകൾ പങ്കിടുന്നതിനായി വാട്സ്ആപ്പ് തുറന്നതിനു ശേഷം സ്ക്രീനിന്റെ താഴെയുള്ള ‘സ്റ്റാറ്റസ്’ ടാബ് ക്ലിക്ക് ചെയ്യുക. തുടർന്ന് സ്ക്രീനിന്റെ താഴെ വലത് കോണിലുള്ള പെൻസിൽ ഐക്കൺ ഉപയോഗിച്ച് ഫ്ലോട്ടിംഗ് ബട്ടണിൽ ടാബ് ചെയ്യുക. പിന്നീട് മൈക്രോഫോൺ ഐക്കണിൽ ടാപ്പ് ചെയ്താൽ 30 സെക്കൻഡ് വരെ വോയിസ് റെക്കോർഡ് ചെയ്യാൻ സാധിക്കും.