നൂറ് കണക്കിന് ഹിറ്റ് ബോളിവുഡ് ഗാനങ്ങൾ സ്‌പോട്ടിഫൈയിൽ നിന്ന് അപ്രത്യക്ഷമായി; അതൃപ്തി അറിയിച്ച് ആസ്വാദകർ

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഗാനങ്ങളും പോഡ്കാസറ്റുകളും കേട്ടാസ്വദിക്കാൻ മിക്കവരും ആശ്രയിക്കുന്ന സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമാണ് സ്‌പോട്ടിഫൈ. എന്നാൽ സ്‌പോട്ടിഫൈ ഉപയോക്താക്കളെ നിരാശരാക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. നൂറ് കണക്കിന് ഹിറ്റ് ഇന്ത്യൻ ഗാനങ്ങളാണ് സ്‌പോട്ടിഫൈയിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നത്.ഇഷ്ടഗാനങ്ങളൊക്കെയും പെട്ടെന്ന് കേൾക്കുന്നതിന് പ്ലേലിസ്റ്റ് ഉൾപ്പടെ തയ്യാറാക്കി വച്ചിരിക്കുന്ന ആസ്വാദകരെല്ലാം ഞെട്ടലിലാണ്.

ബാജിറാവു മസ്താനിയിലെ മൽഹാരി, ബാർ ബാർ ദേഖോയിലെ കാലാ ചഷ്മ, കളങ്ക്, രാം-ലീല, സീക്രട്ട് സൂപ്പർസ്റ്റാർ, മിഷൻ മംഗൾ, ത്രീ ഇഡിയറ്റ്‌സ്, ജഴ്‌സി തുടങ്ങിയ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങളുൾപ്പടെ കാണാതായവയിൽ ഉൾപ്പെടുന്നുണ്ട്. ഈ പാട്ടുകളുടെ ഉടമകളുമായുള്ള പഴയ കരാർ അവസാനിച്ചതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് സ്‌പോട്ടിഫൈ അധികൃതരുടെ പ്രതികരണം. പുതിയ കരാറിൽ ഏർപ്പെടാനായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ സ്‌പോട്ടിഫൈ ഉപയോക്താക്കൾ ട്വിറ്ററിലുൾപ്പടെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

Advertisment