/sathyam/media/post_attachments/jItdox8cNamPRyExu1vt.jpg)
ഇ-ഓഫീസ് സംവിധാനത്തിലൂടെ പൊതുജനങ്ങളുമായുള്ള ആശയവിനിമയം സുഗമമാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്റർ/ഇൻട്രാ ഓഫീസ് കമ്മ്യൂണിക്കേഷൻസ് നടപ്പിലാക്കുന്നതിനുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ കേരള സർക്കാർ പുറപ്പെടുവിച്ചു. അതനുസരിച്ച്, പൊതുജനങ്ങൾ സമർപ്പിക്കുന്ന നിവേദനങ്ങളിലും അപേക്ഷകളിലും അവരുടെ ഇ-മെയിൽ ഐഡി ലഭ്യമാണെങ്കിൽ, അപേക്ഷകൾക്കും നിവേദനങ്ങൾക്കും ഇ-ഓഫീസ് സംവിധാനത്തിലൂടെ ഇ-മെയിൽ വഴി മറുപടി ലഭ്യമാക്കുവാനും വകുപ്പുകൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
പൊതുജനങ്ങൾ സർക്കാരിലേക്ക് അപേക്ഷകളും പരാതികളും സമർപ്പിക്കുമ്പോൾ തങ്ങളുടെ ഇ-മെയിൽ വിലാസവും നൽകേണ്ടതാണ്. അപ്പോൾ സർക്കാരിൽ നിന്നും ഉള്ള മറുപടികളും അനുബന്ധ നിർദേശങ്ങളും ഉത്തരവുകളും സമയബന്ധിതമായി താമസം കൂടാതെ ഇ-മെയിൽ വിലാസം വഴി തന്നെ ജനങ്ങൾക്ക് ലഭ്യമാക്കാനും സാധിക്കുന്നു. നിലവിലെ ഇ-ഓഫീസ് സംവിധാനത്തിലെ ഇന്റർ-ഇൻട്രാ ഓഫീസ് കമ്മ്യൂണിക്കേഷൻ സംവിധാനത്തിലൂടെ മറുപടികൾ വളരെ വേഗത്തിലും എളുപ്പത്തിലും കാര്യക്ഷമമായും ജനങ്ങൾക്ക് നേരിട്ട് ഇമെയിൽ വഴി ലഭ്യമാക്കുന്നതിന് ഇത് സഹായകമാകുന്നു.
പരാതി പരിഹാര അദാലത്തുകളിലും മറ്റു പൊതു അപേക്ഷകളിലും ഇമെയിൽ വിലാസം രേഖപ്പെടുത്തുവാൻ ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. സാധാരണഗതിയിൽ പരാതികൾ സമർപ്പിക്കുന്നത് നേരിട്ടും, ഓൺലൈൻ ആയും, അക്ഷയ കേന്ദ്രങ്ങൾ വഴിയും ഒക്കെ ആണ്. ഏതു വിധേന പരാതികൾ സമർപ്പിച്ചാലും ഇ-മെയിൽ വിലാസം രേഖപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുക.