/sathyam/media/post_attachments/MBTm7tn2of8AZ3T4Hbg2.jpg)
ഉപഭോക്താക്കൾക്കായി പുതിയ ബാക്ക്അപ്പ് പ്ലാനുമായി എത്തിയിരിക്കുകയാണ് റിലയൻസ് ജിയോ ഫൈബർ. ഇത്തവണ പുതിയ ഉപഭോക്താക്കളെ കേന്ദ്രീകരിച്ചാണ് പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ കണക്ഷനിൽ 1,490 രൂപയ്ക്കുള്ള പ്ലാനിൽ അഞ്ച് മാസത്തേക്കുള്ള ബ്രോഡ്ബാൻഡ് കണക്ടിവിറ്റിയും, ഇൻസ്റ്റലേഷൻ ചാർജും ഉൾപ്പെടുന്നതാണ്.
കൂടാതെ, പരിധിയില്ലാത്ത ലാൻഡ്‌ലൈൻ കോളുകളും ലഭിക്കും. പുതിയ കണക്ഷനിലൂടെ ഉപഭോക്താക്കൾക്ക് ഐപിഎൽ കാണാനുള്ള അവസരവും ലഭിക്കുന്നുണ്ട്.
പ്രതിമാസം 100 രൂപ മുതൽ 200 രൂപവരെ നൽകിയാൽ ജിയോ സിനിമ ആപ്പിലൂടെ ഐപിഎൽ, 550- ലേറെ ലൈവ് ടിവി ചാനലുകൾ, 14 ഒടിടി ആപ്പുകൾ, യൂട്യൂബ്, ഗെയിംസ് എന്നിവയും ആസ്വദിക്കാൻ സാധിക്കും. ജിയോ ഫൈബറിന്റെ വെബ്സൈറ്റ് സന്ദർശിച്ച ശേഷം ഉപഭോക്താക്കൾക്ക് കണക്ഷൻ ബുക്ക് ചെയ്യാവുന്നതാണ്.