ഇന്ത്യൻ നിർമ്മിത ഐഫോൺ കയറ്റുമതിയിൽ വൻ മുന്നേറ്റം, വിപണി മൂല്യത്തിലും വർദ്ധനവ്

author-image
ടെക് ഡസ്ക്
New Update

publive-image

ഇന്ത്യൻ നിർമ്മിത ആപ്പിൾ ഐഫോണുകളുടെ കയറ്റുമതി ഉയരുന്നു. പ്രീമിയം ഫോണുകളുടെ ഡിമാൻഡ് വർദ്ധിച്ച സാഹചര്യത്തിലാണ് ഐഫോൺ കയറ്റുമതി ഉയർന്നത്. 2022ലെ കണക്കുകൾ പ്രകാരം, ഇന്ത്യൻ നിർമ്മിത ഐഫോൺ കയറ്റുമതി 65 ശതമാനമാണ് ഉയർന്നത്.

Advertisment

അതേസമയം, ഇന്ത്യയിലെ ആപ്പിൾ ഐഫോൺ നിർമ്മാതാക്കളായ ഫോക്സ്കോൺ, വിസ്ട്രോൺ, പെട്രോൺ തുടങ്ങിയ നിർമ്മാതാക്കൾ പ്രൊഡക്ഷൻ- ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിയുടെ ഭാഗമായതും കയറ്റുമതിയുടെ ആക്കം കൂട്ടിയിട്ടുണ്ട്.

ഇന്ത്യൻ നിർമ്മിത സ്മാർട്ട്ഫോൺ കയറ്റുമതിയുടെ വിപണിമൂലത്തിന്റെ അടിസ്ഥാനത്തിൽ ആപ്പിളിന്റെ സംഭാവന ഉയർന്നിട്ടുണ്ട്. 2021-ൽ 12 ശതമാനം മാത്രമായിരുന്നു ആപ്പിളിന്റെ വിപണി വിഹിതം. എന്നാൽ, 2022 ഓടെ വിപണി വിഹിതം 25 ശതമാനമായാണ് ഉയർന്നത്.

അതേസമയം, 2022-ൽ ഇന്ത്യയിലെ മികച്ച 10 ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് സേവന കമ്പനികളുടെ പട്ടികയിൽ ഫോക്സ്കോൺ, വിസ്‌ട്രോൺ, പെഗാട്രോൺ എന്നിവയും ഉൾപ്പെട്ടിട്ടുണ്ട്.

Advertisment