സ്മാർട്ട് വാച്ച് വാങ്ങാൻ പദ്ധതിയുണ്ടോ? കിടിലൻ അവസരവുമായി ബോട്ട്

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ആഗോള വിപണിയിൽ ഏറെ ഡിമാൻഡ് ഉള്ളവയാണ് സ്മാർട്ട് വാച്ചുകൾ. നിരവധി കമ്പനികൾ വ്യത്യസ്ഥ ഡിസൈനിലും ഫീച്ചറുകളിലും സ്മാർട്ട് വാച്ചുകൾ പുറത്തിറക്കാറുണ്ട്. ഇത്തവണ ബോട്ടിന്റെ സ്മാർട്ട് വാച്ചാണ് ഇന്ത്യൻ വിപണിയിലെ താരമായിരിക്കുന്നത്. ബ്ലൂടൂത്ത് കോളിംഗ് ഫീച്ചറുകളോട് കൂടിയ ബോട്ട് ലൂണാർ കണക്ട് പ്രോ സ്മാർട്ട് വാച്ചിന് നിരവധി ആരാധകരാണ് ഉള്ളത്. ഇവയുടെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയാണെന്ന് പരിചയപ്പെടാം.

1.39 ഇഞ്ച് അമോലെഡ് റൗണ്ട് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. 466×466 പിക്സൽ റെസല്യൂഷൻ ലഭ്യമാണ്. 700- ലധികം സ്പോർട്സ് മോഡുകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഫുൾ ചാർജ് ചെയ്താൽ ഏകദേശം 15 ദിവസം വരെ ബാറ്ററി ബാക്കപ്പ് ലഭിക്കുന്നതാണ്. ഫുൾ ചാർജ് ചെയ്യാൻ 30 മിനിറ്റ് സമയം മാത്രമാണ് ആവശ്യം.

കലണ്ടർ, അലാറം ക്ലോക്ക് തുടങ്ങിയ ആപ്പുകളും വാച്ചിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മെറ്റാലിക് ബ്ലാക്ക്, ആക്ടീവ് ബ്ലാക്ക്, ഇങ്ക് ബ്ലൂ, ചെറി ബ്ലോസം എന്നിങ്ങനെ നാല് നിറങ്ങളിൽ വാങ്ങാൻ സാധിക്കും. ബോട്ട് ലൂണാർ കണക്ട് പ്രോയുടെ വില 10,999 രൂപയാണെങ്കിലും, ഫ്ലിപ്കാർട്ട് മുഖാന്തരം ഓഫർ വിലയായ 3,499 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

Advertisment