/sathyam/media/post_attachments/3mIltwpvtSLovYjN5W4F.jpeg)
ട്രെയിൻ യാത്രകൾക്കായി ഇന്ന് ഓൺലൈൻ മുഖാന്തരം ടിക്കറ്റ് ബുക്ക് ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. റെയിൽവേ സ്റ്റേഷനുകളിൽ ക്യൂ നിൽക്കുന്നതിനു പകരം മിനിറ്റുകൾക്കകം ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്നതിനെ തുടർന്നാണ് ഭൂരിഭാഗം ആളുകളും ഓൺലൈൻ ബുക്കിംഗിനെ ആശ്രയിക്കുന്നത്.
എന്നാൽ, ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്ന സമയത്തും ഒട്ടനവധി കെണികൾ പതിയിരിക്കുന്നുണ്ട്. ഐആർസിടിസിയാണ് ഉപഭോക്താക്കൾക്ക് ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് നൽകിയത്.
ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിന് ജനപ്രീതി ലഭിച്ചതോടെ ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പകരം ഐആർസിടിസിയുടെ വ്യാജ ലിങ്കുകൾ പ്രചരിക്കുന്നുണ്ടെന്നാണ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇതിലൂടെ ടിക്കറ്റ് എടുക്കാൻ ശ്രമിക്കുന്നവരുടെ പണം നഷ്ടപ്പെടുകയും വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനാൽ, ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ജാഗ്രത പാലിക്കേണ്ടതാണ്.
irctcconnect.apk പോലെയുള്ള വ്യാജ അപ്ലിക്കേഷനുകളിൽ മാൽവെയറുകളുടെ സാന്നിധ്യം ഉള്ളതിനാൽ അവ എളുപ്പത്തിൽ ഡാറ്റ ചോർത്തുന്നതാണ്. ടെലഗ്രാം, വാട്സ്ആപ്പ് എന്നിവയിൽ നിന്നും ലഭിക്കുന്ന വ്യാജ ലിങ്കുകൾക്ക് പകരം, ടിക്കറ്റ് ബുക്ക് ചെയ്യാൻ ഐആർസിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് തന്നെ പ്രയോജനപ്പെടുത്തേണ്ടതാണ്.