വ്ലോഗര്‍മാർക്കായി ഏറ്റവും മികച്ച സോണി സെഡ്‌വി-ഇ1 ക്യാമറ പുറത്തിറങ്ങി

author-image
ടെക് ഡസ്ക്
New Update

വ്ലോഗര്‍മാർക്കായി ഏറ്റവും മികച്ച സോണി സെഡ്‌വി-ഇ1 ക്യാമറ പുറത്തിറങ്ങി. ഉന്നത നിലവാരമുള്ള ഫുള്‍-ഫ്രെയിം സെന്‍സര്‍ കേന്ദ്രീകരിച്ചു നിര്‍മിച്ച ഈ ക്യാമറയ്ക്ക് ഒട്ടനവധി വിഡിയോ കേന്ദ്രീകൃത ഫീച്ചറുകളുണ്ട്. സോണിയുടെ വിഖ്യാതമായ എ7എസ്3 യിലുള്ള അതേ 12 എംപി സെന്‍സറായിരിക്കാം ഇതിലും ഉള്ളതെന്നാണ് പ്രാഥമിക നിഗമനം. ഇരു ക്യാമറകളിലും ഫോട്ടോകളും എടുക്കാമെങ്കിലും ചില സാഹചര്യങ്ങളില്‍ 12 എംപി പോരെന്നു വരാം. കൂടാതെ, സെഡ്‌വി-ഇ1ല്‍ ഒരു വ്യൂഫൈന്‍ഡറിന്റെ അഭാവവും ഉണ്ട്.

Advertisment

publive-image

എന്നാല്‍, വിഡിയോ റെക്കോർഡ് ചെയ്യാന്‍ മികച്ചൊരു ക്യാമറ അന്വേഷിക്കുന്ന സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കൾക്ക് ഇതൊരു പോരായ്മായി തോന്നണമെന്നുമില്ല. ക്രോപ് ഇല്ലാതെ 4കെ വിഡിയോ 60പി വരെ റെക്കോർഡ് ചെയ്യാമെന്നതാണ് സെഡ്‌വി-ഇ1ന്റെ ഇപ്പോഴത്തെ ഏറ്റവും മികച്ച ഫീച്ചര്‍. എ7എസ്3യില്‍ ലഭിക്കുന്നതു പോലെ 4കെ 120പിയും, 1080, 240പിയും താമസിയാതെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റു വഴി നല്‍കും. ഇതില്‍ 4കെ 30പി വിഡിയോ പരിധിയില്ലാതെ റെക്കോർഡ് ചെയ്യാമെന്നു കമ്പനി പറയുന്നു.

പക്ഷേ, 4കെ 60പി 30 മിനിറ്റു വരെയാണ് ലഭിക്കുക. കൂടാതെ, ഇതു ലഭിക്കുന്നത് 25 ഡിഗ്രി സെല്‍ഷ്യസില്‍ വരെ റെക്കോർഡ് ചെയ്യുമ്പോഴാണ്. ചുരുക്കിപ്പറഞ്ഞല്‍ കേരളത്തിലും മറ്റും ചൂടുള്ള സമയങ്ങളില്‍ അരമണിക്കൂര്‍ നേരത്തേക്ക് തുടര്‍ച്ചയായി 4കെ 60പി റെക്കോർഡ് ചെയ്യാന്‍ സാധിക്കണമെന്നില്ല. ഒരു യുഎസ്ബി ഉപകരണമെന്ന നിലയില്‍ സെഡ്‌വി-ഇ1 കംപ്യൂട്ടറില്‍ ഘടിപ്പിച്ചാല്‍ യുവിസി 4കെ, 30പി വിഡിയോ സ്ട്രീം ചെയ്യാം. ക്യാമറയ്ക്ക് 5 ആക്‌സിസ് ഇമേജ് സ്റ്റബിലൈസേഷനും ഉണ്ട്.

ഒരു യുഎച്എസ്-II എസ്ഡി കാര്‍ഡ് സ്ലോട്ടേയുള്ളു. മൈക്രോ എച്ഡിഎംഐ സ്ലോട്ടും ഉണ്ട്. ബാറ്ററി ഉള്‍പ്പടെ സെഡ്‌വി-ഇ1 ക്യാമറയ്ക്ക് 483 ഗ്രാം ഭാരമേയുള്ളു എന്നത് വ്ലോഗര്‍മാര്‍ക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന കാര്യമാണ്. മെക്കാനിക്കല്‍ ഷട്ടര്‍ ഇല്ല എന്നുള്ളതും സ്റ്റില്‍ ഷൂട്ടര്‍മാര്‍ക്ക് പോരായ്മ ആയേക്കും. ഫുള്‍ - എച്ഡിഎംഐ പോര്‍ട്ടും ഇല്ല. മൈക്രോ എസ്ഡിഎംഐ പോര്‍ട്ട് ആണ് നല്‍കിയിരിക്കുന്നത്. സ്വാഭാവിക ഐഎസ്ഒ പരിധി 80-102,400 ആണ്. എ7എസ് 3, സോണി എഫ്എക്‌സ്3 എന്നീ ക്യാമറകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 12എംപി സെന്‍സറിന് 48എംപി റെസലൂഷനാണ് ഉള്ളത്.

Advertisment