വോയിസ് ഓഫർ വൈഫൈ സേവനം അവതരിപ്പിച്ച് വി ; കൂടുതൽ വിവരങ്ങൾ അറിയാം

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഉപഭോക്താക്കൾക്ക് കിടിലം ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഇന്ത്യയിലെ മുൻനിര ടെലികോം സേവന ദാതാവായ വോഡഫോൺ- ഐഡിയ. ഇത്തവണ കേരള സർക്കിളിലെ പ്രീ പെയ്ഡ് പോസ്റ്റ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്കായി വോയിസ് ഓവർ വൈഫൈ സേവനമാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഇതോടെ, കെട്ടിടങ്ങൾക്കുള്ള എല്ലാ ബ്രോഡ്ബാൻഡ് നെറ്റ്‌വർക്കുകളിലും തടസമില്ലാത്തതും വിപുലീകരിച്ചതുമായ കവറേജാണ് വി വോയിസ് ഓവർ വൈഫൈയിലൂടെ ലഭിക്കുക. കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ എല്ലാ പ്രധാന നഗരങ്ങളിലും വി ഉപഭോക്താക്കൾക്ക് ഈ സേവനം ആസ്വദിക്കാൻ സാധിക്കും.

വൈഫൈയിൽ കണക്ട് ചെയ്യുമ്പോൾ വീട്ടിലായാലും ഓഫീസിലായാലും തടസ്സങ്ങൾ ഇല്ലാതെ, ഉയർന്ന നിലവാരം നിലനിർത്തി കോളുകൾ ചെയ്യാൻ സാധിക്കും. മൊബൈലിലെ വൈഫൈ നെറ്റ്‌വർക്കിലേക്ക് പോകുകയും, വൈഫൈ കോളിംഗ് സ്വിച്ച് ഓണാക്കുകയും ചെയ്താൽ പുതിയ ഫീച്ചർ ലഭിക്കുന്നതാണ്.

Advertisment