ഇനി മുതൽ ഒന്നിലധികം ഫോണുകളിൽ വാട്ട്സ്ആപ്പ് ഉപയോഗിക്കാം

author-image
ടെക് ഡസ്ക്
New Update

കദേശം നാല് ഫോണുകളിൽ വരെ ഒരേ സമയം ഇനി മുതൽ വാട്ട്സ്ആപ്പ് ഉപയോഗിക്കാം. ഫേസ്ബുക്കിലൂടെയാണ് പുതിയ അപ്ഡേറ്റ് വിവരം മെറ്റ  സൂക്കർബർഗ് പ്രഖ്യാപിച്ചത്. വരും ആഴ്ചകളിൽ തന്നെ എല്ലാ ഉപഭോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാകും. നിലവിൽ ഒരു ഫോണിൽ ഒരു വാട്ട്സ്ആപ്പ് അക്കൗണ്ട് മാത്രമേ ഉപയോഗിക്കാനാകൂ. കൂടാതെ ഇതിനൊപ്പം തന്നെ ഡെസ്ക്ടോപ്പ് ഡിവൈസുകളിൽ വാട്ട്സ്ആപ്പ് ലോഗ് ഇൻ ചെയ്യാനുമാകും.

Advertisment

publive-image

മറ്റ് ഫോണുകളിൽ വാട്ട്സ്ആപ്പ് മെസെജ് ലഭ്യമാകുന്ന സാഹചര്യത്തിൽ  ഒരു ഫോൺ സ്വിച്ച് ഓഫ് ആയാലും മറ്റുള്ളവയിൽ വാട്ട്സ്ആപ്പ് ഉപയോഗിക്കാനാകും. ഏകദേശം രണ്ട് ബില്യണോളം ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് സേവനമാണ് വാട്ട്സ്ആപ്പ്. വിൻഡോസ് ഡെസ്‌ക്‌ടോപ്പിൽ വാട്ട്സ്ആപ്പ് അപ്‌ഡേറ്റ് ചെയ്താലും ഉപയോക്താക്കൾക്ക് വീഡിയോ, വോയ്‌സ് കോളിംഗ് ഓപ്‌ഷനുകളും മിക്കവാറും എല്ലാ ഉപകരണങ്ങൾക്കുമുള്ള ഉപകരണ ലിങ്കിംഗും ഉൾപ്പെടെയുള്ള പുതിയ ഫീച്ചറുകളിലേക്ക് ആക്‌സസ് ലഭിക്കും.

ഒന്നിലധികം ഡിവൈസുകളിൽ വാട്ട്സാപ്പിന്റെ ആക്സസ് ലഭിക്കാനായി പ്രൈമറി ഡിവൈസിൽ ഫോൺ നമ്പർ കൊടുത്ത് വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്യണം. അതിനു ശേഷം സെറ്റിങ്സിൽ പോയി ലിങ്ക്ഡ് ഡിവൈസ് സെലക്ട് ചെയ്യുക. അതിൽ ലിങ്ക്ഡ് ന്യൂ ഡിവൈസ് സെലക്ട് ചെയ്യണം. തുടർന്ന് സ്ക്രീനിൽ കാണിക്കുന്ന ഇൻസ്ട്രക്ഷനും ഫോളോ ചെയ്യുക. അതിനു ശേഷം മറ്റൊരു ഡിവൈസ് കണക്ട് ചെയ്യണം.

വിൻഡോസ് ആണ് കണക്ട് ചെയ്തത് എങ്കിൽ വാട്ട്സ്ആപ്പ് വെബ്പേജ് ഓപ്പൺ ചെയ്ത് രണ്ടാമത്തെ ഡിവൈസിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്യുക. ഡിവൈസുകൾ സിങ്ക് ആകാൻ കുറച്ചു സമയം വെയിറ്റ് ചെയ്യണം. ചാറ്റ് ആ ഡിവൈസില്‌ ഓപ്പൺ ആയി കഴിഞ്ഞാൽ മറ്റ് ഡിവൈസുകളിലും ഈ പ്രോസസ് തുടരാം. ഏത് സമയത്തും ഇവ അൺലിങ്കും ചെയ്യാനാകും. 4 ലിങ്ക്ഡ് ഡിവൈസും ഒരു ഫോണും ഒരേ സമയം നിങ്ങൾക്ക് ഉപയോഗിക്കാനാകും. ഉപയോക്താവിന്റെ സ്വകാര്യ സന്ദേശങ്ങൾ, മീഡിയ, കോളുകൾ എന്നിവ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തിരിക്കുകയാണ്.

Advertisment