ഫുൾ ടൈം സോഷ്യൽ മീഡിയയിൽ കണ്ണ് നട്ടിരിപ്പാണോ? ആ ശീലം മാറ്റാൻ ഈ കാര്യങ്ങൾ ചെയ്താൽ മതി

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

രാവിലെ കണ്ണ് തുറന്നാൽ ഉടൻ ഫോൺ എടുക്കുന്നവരായിരിക്കും നമ്മളിൽ പലരും. ഇത് ദൈനംദിന ജീവിതത്തിൻ്റെ ഒരു ഭാഗമായി മാറിയിരിക്കുകയാണ് പലർക്കും. ഉറക്കം എഴുന്നേറ്റാൽ ഉടനെയും അതുപോലെ തന്നെ രാത്രി ഉറങ്ങുന്നതിന് തൊട്ട് മുൻപ് വരെയും സോഷ്യൽ മീഡിയ ആയിരിക്കും ഭൂരിഭാഗം ആളുകളും. എന്നാൽ ഇതൊരു ഗുരുതര പ്രശ്നമാണെന്ന് തന്നെ പറയാം. ഇത്തരത്തിലുള്ള ശീലങ്ങൾ നല്ലത് അല്ലാന്ന് അറിഞ്ഞിട്ടും ഇത് തുടർന്ന് പോകുന്നവരാണ് നമ്മൾ.

ദിവസം മുഴുവൻ ഈ സ്ക്രോളിങ്ങ് തുടരുന്നതാണ് പലരുടെയും ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നത്. ഒരാളുടെ ഊർജ്ജത്തിൻ്റെ വലിയൊരു ഭാഗം തന്നെ ഇത് വലിച്ചെടുക്കുന്നുണ്ടെന്ന് തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. ചില സന്ദർഭങ്ങളിൽ കൂടുതൽ അപ്ഡേറ്റഡ് ആയിട്ടിരിക്കാൻ ഇത് സഹായിക്കുമെങ്കിലും മറ്റ് ചില സന്ദർഭങ്ങളിൽ പലരും അനാവശ്യ സ്ക്രോളിങ്ങുകളാണ് ചെയ്യുന്നത്. ഈ ശീലം മാറ്റാൻ ഈ കാര്യങ്ങൾ ചെയ്താൽ മതി.

സമയം ചിട്ടപ്പെടുത്താം

സോഷ്യൽ മീഡിയ അഡിക്ഷൻ ഇല്ലാതാക്കാൻ ഏറ്റവും മികച്ച മാർഗമാണ് കൃത്യമായ ഒരു സമയം വയ്ക്കുക എന്നത്. ദിവസത്തിൽ 30 മിനിറ്റ് മാത്രം സോഷ്യൽ മീഡിയ ഉപയോഗിക്കുകയുള്ളൂ എന്ന് തീരുമാനം എടുക്കുക. പെട്ടെന്ന് ഒരു ശീലവും മാറ്റാൻ സാധിക്കില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ സമയം എടുത്ത് വേണം ഇത്തരം ഒരു തീരുമാനം എടുക്കാൻ. ദിവസത്തിലെ പല സമയങ്ങളിലായി 30 മിനിറ്റ് കണക്കാക്കി ഉപയോഗിക്കുക. ടൈമർ ഉപയോഗിച്ചും സോഷ്യൽ മീ‍ഡിയയുടെ ഉപയോഗം നിയന്ത്രിക്കാവുന്നതാണ്.

വിഷമിച്ചിരിക്കുമ്പോൾ സോഷ്യൽ മീഡിയ

ഇത് അത്ര നല്ല ശീലമല്ലെന്ന് തന്നെ പറയാം. സങ്കടമോ ദേഷ്യമോ ഉത്കണ്ഠയോ തോന്നുകയാണെങ്കിൽ, സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഈ വികാരങ്ങൾ ആസക്തിയെ കൂടുതൽ വഷളാക്കും. സോഷ്യൽ മീഡിയ ഈ വികാരങ്ങൾക്ക് ഒരു ട്രിഗർ ആകാം, അത് പോലെ കൂടുതൽ വഷളാക്കുകയും ചെയ്യും. വിഷമം തോന്നുമ്പോൾ ഒരു സുഹൃത്തിനോട് സംസാരിക്കുക, നടക്കാൻ പോകുക, അല്ലെങ്കിൽ സംഗീതം കേൾക്കുക എന്നിങ്ങനെ മനസിന് സുഖം തോന്നുന്ന മറ്റെന്തെങ്കിലും ചെയ്യാൻ ശ്രമിക്കുക.

ഉപയോ​ഗിക്കാനുള്ള കാരണങ്ങൾ

ചില പ്രത്യേക സന്ദർഭങ്ങളിൽ അല്ലെങ്കിൽ ചില പ്രത്യേക കാരണങ്ങളാൽ സോഷ്യൽ മീഡിയ ഉപയോ​ഗിക്കുന്നവരുണ്ട്. ഉദാഹരണത്തിന്, വിരസത, ഏകാന്തത എന്നിവയെല്ലാം സോഷ്യൽ മീഡിയ ഉപയോ​ഗിക്കാനുള്ള ചില കാരണങ്ങളാണ്. നിങ്ങളുടെ ട്രിഗറുകൾ എന്താണെന്ന് മനസിലാക്കി അവ ഒഴിവാക്കാൻ കൂടുതൽ ശ്രമിക്കുക. ബോറടിക്കുമ്പോൾ, ഒരു പുസ്തകം വായിക്കാനോ നടക്കാനോ ശ്രമിക്കുക. ഏകാന്തത അനുഭവപ്പെടുമ്പോൾ, ഒരു സുഹൃത്തിനെയോ അല്ലെങ്കിൽ കുടുംബാംഗത്തെയോ വിളിച്ച് സംസാരിക്കാൻ ശ്രമിക്കുക. ചെയ്യാനുള്ള ജോലി മാറ്റിവച്ച് സോഷ്യൽ മീഡിയ സ്ക്രോൾ ചെയ്യാ നിങ്ങൾ നീട്ടിവെക്കുമ്പോൾ, സോഷ്യൽ മീഡിയയിലൂടെ സ്ക്രോൾ ചെയ്യുന്നതിനുപകരം നിങ്ങളുടെ ചുമതലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുക.

മറ്റ് ശീലങ്ങൾ കണ്ടുപിടിക്കുക

സോഷ്യൽ മീഡിയ ഉപയോ​ഗം കുറയ്ക്കാൻ നിങ്ങൾക്ക് ഇഷ്ടപ്പെട്ട മറ്റ് ശീലങ്ങൾ ചെയ്യാൻ ശ്രമിക്കേണ്ടത് വളരെ പ്രധാനമാണ്. ബുക്ക് വായിക്കുക, നടക്കാൻ പോകുക തുടങ്ങിയ നല്ല ആരോ​ഗ്യ ശീലങ്ങൾ പിന്തുടരാൻ ശ്രമിക്കുക. ഏകാന്ത അനുഭവപ്പെടുന്നുണ്ടെങ്കിൽ സോഷ്യൽ മീഡിയയിൽ കയറി മറ്റുള്ളവരുടെ ജീവിതം നോക്കാതിരിക്കാൻ ശ്രമിക്കുക. സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താൻ ശ്രമിക്കുക. മറ്റ് ശീലങ്ങൾ കണ്ടെത്തുന്നതിലൂടെ സോഷ്യൽ മീഡിയ ഉപയോ​ഗം കുറയ്ക്കാൻ വളരയെധികം സഹായിക്കും. സ്വന്തമായി സോഷ്യൽ മീഡിയ ഉപയോ​ഗം കുറയ്ക്കുന്നതിൽ അഭിമാനിക്കാനും ശ്രമിക്കണം.

Advertisment