/sathyam/media/post_attachments/GzjEr8iYffW90sLBMYYZ.png)
ഇ-മെയിലുകൾ ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ഇ-മെയിൽ അക്കൗണ്ടുകൾക്ക് വെരിഫൈഡ് ചെക്ക് മാർക്ക് നൽകാനാണ് ഗൂഗിൾ പദ്ധതിയിടുന്നത്.
ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയകളിലെ ബ്ലൂ ടിക്കിന് സമാനമായ രീതിയിലാണ് ഇ-മെയിലിലും വെരിഫൈഡ് ചിഹ്നം എത്തുന്നത്. സന്ദേശം അയച്ച ആളുടെ പേരിന് നേരെയാണ് വെരിഫൈഡ് ചെക്ക് മാർക്ക് ദൃശ്യമാകുക.
2021-ൽ ജിമെയിലിൽ അവതരിപ്പിച്ച ബ്രാൻഡ് ഇൻഡിക്കേറ്റർസ് ഫോർ മെസേജ് ഐഡന്റിഫിക്കേഷൻ ഫീച്ചറിന്റെ ഭാഗമായി ഇമെയിൽ സന്ദേശമയക്കുന്നവരെ തിരിച്ചറിയാനുള്ള സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചിരുന്നു.
പുതിയ നീക്കത്തിലൂടെ ഇമെയിൽ വഴിയുള്ള തട്ടിപ്പുകൾ കുറയ്ക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ വിലയിരുത്താൻ. ഇതോടെ, യഥാർത്ഥ ഇ-മെയിൽ ഐഡികളാണോയെന്ന് ഒറ്റനോട്ടത്തിൽ തന്നെ ഉപഭോക്താക്കൾക്ക് തിരിച്ചറിയാൻ സാധിക്കും.