ഇനി മുതൽ വിൻഡോസ് 10 ൽ അപ്ഡേറ്റഡ് ഫീച്ചറുകളൊന്നും ഉണ്ടാവില്ലെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപനം

author-image
ടെക് ഡസ്ക്
New Update

ലോകത്ത് ഏറ്റവുമധികം പേർ ഉപയോഗിക്കുന്ന കംപ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റമാണ് വിൻ‍ഡോസിന്റെ പുതിയ പതിപ്പായ വിൻഡോസ് 11. എന്നാൽ ഇതിലേക്ക് മാറാൻ പല ഉപയോക്താക്കൾക്കും ഇപ്പോഴുമായിട്ടില്ല. പലരും അതിന് വിസമ്മതിക്കുകയാണ്. ആവശ്യത്തിന് ഹാർഡ്വെയർ കപ്പാസിറ്റിയില്ലാത്ത കമ്പ്യൂട്ടറാണ് പലരും ഉപയോഗിക്കുന്നത്. 11 ലെമാറ്റങ്ങൾ അംഗീകരിക്കാൻ കഴിയാത്ത പലരും വിൻഡോസ് 10 തെരഞ്ഞെടുത്തിട്ടുണ്ട്. അതും മൈക്രോസോഫ്റ്റിന് തിരിച്ചടിയായിരിക്കുകയാണ്.

Advertisment

publive-image

ഇനി മുതൽ വിൻഡോസ് 10 ൽ അപ്ഡേറ്റഡ് ഫീച്ചറുകളൊന്നും ഉണ്ടാവില്ലെന്ന് കഴിഞ്ഞ ദിവസമാണ് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്. ചുരുക്കി പറഞ്ഞാൽ വിൻഡോസ് 10 ഉപയോഗിക്കുന്നവർ 11 ലേക്ക് മാറേണ്ടി വരും. കാലങ്ങളോളം പഴക്കമുള്ള പല കംപ്യൂട്ടറുകളിലും മൈക്രോസോഫ്റ്റിന്റെ പുതുക്കിയ ഒഎസ് ആയ വിൻഡോസ് 11 പ്രവർത്തിപ്പിക്കാം എന്നാണ് പറയപ്പെടുന്നത്. പക്ഷേ യാഥാർത്ഥ്യം അതല്ല. ബിസിനസ് സ്ഥാപനങ്ങളുടെ കാര്യമെടുത്താൽ 70 ശതമാനം കമ്പനികളും ഉപയോഗിക്കുന്നത് വിൻഡോസ് 10 ആണ്.

കംപ്യൂട്ടർ വേൾഡിന്റെതാണ് ഈ റിപ്പോർട്ട്. വിൻഡോസ് 7 ന്റെ കാര്യത്തിൽ മൈക്രോസോഫ്റ്റ് കാണിച്ചതു പോലെ ഇളവ് വിൻഡോസ് 10നും നൽകിയേക്കുമെന്നും വാദമുണ്ട്. വിൻഡോസ് 11 ൽ ഐക്കണുകളാണ് ഉള്ളത്. വിൻഡോസ് 10ലെ കൺട്രോൾ പാനലൊക്കെ വലിയ മാറ്റമൊന്നുമില്ലാതെ വിൻഡോസ് 11ൽ നിലനിർത്തിയിട്ടുമുണ്ട്. വിൻഡോസ് 10 അനുഭവം വിൻഡോസ് 11ൽ വേണ്ടവർക്കായി ചില തേഡ്പാർട്ടി ടൂളുകളും ഇറക്കിയിട്ടുണ്ട്.ഗെയിമർക്ക് വിൻഡോസ് 10 വിട്ടപോരാൻ നല്ല മടിയുണ്ടെന്നാണ് റിപ്പോർട്ട്. 11 ലെ ഹൈ സെക്യൂരിറ്റിയും ഗെയിമർമാർക്ക് തലവേദനയാണ്.

മിക്ക ഹാർഡ്വയറിലും വിൻഡോസ് 10 വരെയുള്ള വേർഷൻ പ്രവർത്തിക്കും. മൈക്രോസോഫ്റ്റ് നിഷ്‌കർഷിക്കുന്ന കപ്പാസിറ്റിയുണ്ടെങ്കില‍്‍ മാത്രമേ പ്രവർത്തിക്കൂ. സിസ്റ്റം ഇഷ്ടമുള്ള രീതിയിൽ ഉപയോഗിക്കാനാണ് ഐടി പ്രഫഷനലുകൾക്ക് ഇഷ്ടം. വിൻഡോസ് 11 അത് പൂർണമായി അനുവദിക്കുന്നില്ലെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. വിൻഡോസ് 10ന്റെ 22എച്2 (22H2) ആണ് അവസാന ഫീച്ചർ അപ്‌ഡേറ്റ് എന്ന കമ്പനി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇത് 2022 ഒക്ടോബറിൽ പുറത്തിറക്കിയതാണ്.

Advertisment