ട്വിറ്റർ ഉടൻ തന്നെ വോയ്‌സ്, വീഡിയോ ചാറ്റ് ഓപ്‌ഷനുകൾ പുറത്തിറക്കുമെന്ന് മസ്‌ക്

author-image
ടെക് ഡസ്ക്
New Update

മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമുകളുടെ ആരാധകനല്ല ഇലോൺ മസ്ക് എന്നത് രഹസ്യമല്ല. മാത്രമല്ല മുമ്പ് വാട്ട്‌സ്ആപ്പിന്റെ എതിരാളിയായ മെസ്സേജിങ് ആപ്ലിക്കേഷനായ സിഗ്നലിനെ ട്വിറ്റർ മേധാവി പരസ്യമായി അംഗീകരിച്ചിട്ടുണ്ട്. അതിനാൽ മസ്‌ക് വാട്ട്‌സ്ആപ്പിനെ പരിഹസിക്കുകയും  അതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും ചെയ്യുന്നതിൽ അതിശയമില്ല.

Advertisment

publive-image

വാട്സ്ആപ്പ് രഹസ്യമായി ഉപകരണങ്ങളിലെ മൈക്ക് ഉപയോഗിക്കുന്നതായി തോന്നുന്നതായായി ട്വിറ്റര്‍ എഞ്ചിനീയര്‍ ഫോഡ് ഡാബിരി ട്വീറ്റ് ചെയ്തിരുന്നു. "ഞാൻ ഉറങ്ങുമ്പോഴും രാവിലെ 6 മണിക്ക് ഉണർന്നത് മുതലും വാട്ട്‌സ്ആപ്പ് മൈക്രോഫോൺ ഉപയോഗിക്കുന്നു, എന്താണ് സംഭവിക്കുന്നത്? ഫോഡ് ഡാബിരി ട്വീറ്റ് ചെയ്തു  ഇതിന് മറുപടിയായി  "വാട്ട്‌സ്ആപ്പിനെ വിശ്വസിക്കാൻ കഴിയില്ല" എന്ന് ഇലോൺ മസ്‌ക് പറഞ്ഞു.

സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റഫോമായ ട്വിറ്റർ എൻക്രിപ്റ്റ് ചെയ്ത നേരിട്ടുള്ള സന്ദേശങ്ങൾ അയക്കാനുള്ള അനുവാദം ഉടൻ നൽകുമെന്നും ട്വിറ്റർ സിഇഒ അറിയിച്ചു.  ട്വിറ്റർ ഉടൻ തന്നെ വോയ്‌സ്, വീഡിയോ ചാറ്റ് ഓപ്‌ഷനുകൾ പുറത്തിറക്കുമെന്ന് മാസ്ക് പറഞ്ഞു.  "ഈ പ്ലാറ്റ്‌ഫോമിലെ ആർക്കും നിങ്ങളുടെ ഹാൻഡിൽ നിന്ന് വോയ്‌സ് ചാറ്റും വീഡിയോ ചാറ്റും ഉടൻ ലഭ്യമാകും, അതിനാൽ നിങ്ങളുടെ ഫോൺ നമ്പർ നൽകാതെ തന്നെ ലോകത്തെവിടെയുമുള്ള ആളുകളുമായി നിങ്ങൾക്ക് സംസാരിക്കാനാകും," മസ്‌ക് ട്വീറ്റ് ചെയ്തു.

മെറ്റയുടെ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളായ ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം, എന്നിവ ഉൾപ്പെടുന്ന അതേ ലിസ്റ്റിൽ മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിനെ കൊണ്ടുവരും എന്ന് മാസ്ക് പറഞ്ഞു. അതേസമയം, വർഷങ്ങളായി പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ നീക്കം ചെയ്യുകയും ആർക്കൈവ് ചെയ്യുകയും ചെയ്യുമെന്ന് മസ്ക് വ്യക്തമാക്കി.

Advertisment