മറ്റേതൊരു ടെലിക്കോം സ്ഥാപനം നൽകുന്നതിലും വാലിഡിറ്റിയും ആനുകൂല്യങ്ങളുമുള്ള പ്രീപെയ്ഡ് പ്ലാനുകളാണ് ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നത്. അക്കൂട്ടത്തിൽ ധാരാളം വാലിഡിറ്റിയുള്ള പ്ലാനുകളിൽ ഒന്നിനേക്കുറിച്ച് കൂടുതലറിയാം. ദീർഘകാല ഉപയോഗത്തിന് ചേരുന്ന അഫോർഡബിൾ ഓപ്ഷൻ എന്ന നിലയിലാണ് 999 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ സജ്ജീകരിച്ചിരിക്കുന്നത്. 999 രൂപ വിലയുള്ള പ്ലാനിന്റെ ഹൈലൈറ്റ് ഫീച്ചർ 200 ദിവസം വരെയുള്ള നീണ്ട വാലിഡിറ്റി തന്നെയാണ്.
ഇതിന് മുമ്പ് 240 ദിവസത്തെ വാലിഡിറ്റിയാണ് 999 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഓഫർ ചെയ്യുന്നത്. ഇടയ്ക്കിടെ സിം റീചാർജ് ചെയ്യുന്ന ബുദ്ധിമുട്ടില്ലാതെ സർവീസ് ആസ്വദിക്കാമെന്നതാണ് ലോങ്ടേം പ്ലാനുകളുടെ സവിശേഷത. വോയ്‌സ് കോളിങിന് പ്രാധാന്യം നൽകുന്ന യൂസേഴ്സിന് 999 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഏറെ അനുയോജ്യമായിരിക്കും. ബിഎസ്എൻഎല്ലിന്റെ 999 രൂപയുടെ പ്ലാൻ ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ എന്നിവയടക്കം അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ഓഫർ ചെയ്യുന്നു.
300 ദിവത്തെ പായ്ക്ക് വാലിഡിറ്റിയാണ് 797 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. പ്രതിദിനം 2 ജിബി ഡാറ്റയും പ്ലാൻ ഓഫർ ചെയ്യുന്നു ( 300 ദിവസവും രണ്ട് ജിബി ഡാറ്റ വീതം കിട്ടുമെന്ന് ആരും തെറ്റിദ്ധരിക്കരുത് ). ഈ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും പായ്ക്ക് ചെയ്യുന്നുണ്ട്. എന്നാൽ ഈ പറഞ്ഞ ആനുകൂല്യങ്ങൾ എല്ലാം ആദ്യത്തെ 60 ദിവസം മാത്രമാണ് ലഭിക്കുക.
60 ദിവസം കഴിഞ്ഞാൽ ഡാറ്റ വൗച്ചറുകളും എസ്എംഎസ് / വോയ്സ് വൌച്ചറുകളും യൂസ് ചെയ്താൽ 300 ദിവസവും പ്രശ്നങ്ങളില്ലാതെ ബിഎസ്എൻഎൽ കണക്ഷൻ കൊണ്ട് നടക്കാം. വൌച്ചറുകൾ റീചാർജ് ചെയ്തില്ലെങ്കിലും പ്ലാൻ വാലിഡിറ്റി നിലനിൽക്കും. സെക്കൻഡറി സിം കാർഡായും മറ്റും ബിഎസ്എൻഎൽ കണക്ഷൻ ഉപയോഗപ്പെടുത്തുന്നർക്ക് ഈ പ്ലാൻ ഉപയോഗപ്പെടുത്താവുന്നതാണ്.