ഗൂഗിള്‍ തങ്ങളുടെ ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണായ 'പിക്‌സല്‍ ഫോള്‍ഡ്' പുറത്തിറക്കി. ഗൂഗിളിന്റെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് ഫോണ്‍ അവതരിപ്പിച്ചത്. രണ്ട് സ്‌ക്രീനുകളാണ് പിക്‌സല്‍ ഫോള്‍ഡിനുള്ളത്. 1080x 2092 പിക്‌സല്‍ റസലൂഷനുള്ള 5.8 ഇഞ്ച് സ്‌ക്രീനാണ് പുറത്തുള്ളത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള ഒഎല്‍ഇഡി പാനലാണിത്. ഗൊറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണവും നല്‍കിയിരിക്കുന്നു. 1200 നിറ്റ്‌സ് എച്ച്ഡിആര്‍ ബ്രൈറ്റ്‌നെസും 1550 നിറ്റ്‌സ് ഉയര്‍ന്ന ബ്രൈറ്റ്‌നെസുമുണ്ട്.
2208 x 1840 പിക്‌സല്‍ റസലൂഷനുള്ള 7.6 ഇഞ്ച് ഫോള്‍ഡബിള്‍ സ്‌ക്രീനാണ് ഫോണിന്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. അള്‍ട്ര തിന്‍ ഗ്ലാസ് സംരക്ഷണള്ള സ്‌ക്രീനിന് 1000 നിറ്റ്‌സ് എച്ച്ഡിആര്‍ ബ്രൈറ്റ്‌നെസും 1450 നിറ്റ്‌സ് ഉയര്‍ന്ന ബ്രൈറ്റ്‌നെസുമുണ്ട്. ഗൂഗിള്‍ ജി2 പ്രൊസസര്‍ ചിപ്പും ടൈറ്റന്‍ എം2 സെക്യൂരിറ്റി കോ പ്രൊസസറും ശക്തിപകരുന്ന ഫോണില്‍ 12 ജിബി എല്‍പിഡിഡിആര്‍5 റാമും 256 ജിബി, 512 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ് എന്നീ ഓപ്ഷനുകളുമാണുള്ളത്.
ട്രിപ്പിള്‍ റിയര്‍ ക്യാമറ മോഡ്യൂളിലെ 48 എംപി പ്രധാന ക്യാമറയില്‍ എഫ്/1.7 അപ്പേര്‍ച്ചര്‍, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന് എന്നിവയുണ്ട്. 10.8 എംപി അള്‍ട്രാ വൈഡ് സെന്‍സറും 10.8 എംപി ഒപ്റ്റിക്കല്‍ സൂം ടെലിഫോട്ടോ സെന്‍സറുമാണ് മറ്റുള്ളവ. 20x സൂപ്പര്‍ റസലൂഷന്‍ സൂം സൗകര്യവും ക്യാമറയിലുണ്ടാവും. പുറത്തുള്ള സ്‌ക്രീനിനൊപ്പം 9.5 എംപി ഫിക്‌സഡ് ഫോക്കസ് ക്യാമറയും അകത്തുള്ള ഫോള്‍ഡബിള്‍ സ്‌ക്രീനിനൊപ്പം എട്ട് എംപി ക്യാമറയും നല്‍കിയിരിക്കുന്നു. പവര്‍ബട്ടനിലാണ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉള്ളത്. ഡ്യുവല്‍ സിം പിന്തുണയുണ്ട്.
എന്നാല്‍ ഒരു സിംകാര്‍ഡ് മാത്രമേ ഉപയോഗിക്കാനാവൂ. രണ്ടാമത്തേത് ഇ-സിം ആയിരിക്കണം. ശബ്ദ സംവിധാനത്തിനായി സ്റ്റീരിയോ സ്പീക്കറുകളാണുള്ളത്. 4821 എംഎഎച്ച് ബാറ്ററിയില്‍ 30 വാട്ട് യുഎസ്പി സി ചാര്‍ജര്‍ പിന്തുണയ്ക്കും. ചാര്‍ജര്‍ ഫോണിനൊപ്പം ലഭിക്കില്ല. ആന്‍ഡ്രോയിഡ് 13 ലാണ് പ്രവര്‍ത്തനം. 1799 ഡോളറാണ് ഇതിന് വില. രണ്ട് കളര്‍ ഓപ്ഷനുകളിലെത്തുന്ന ഫോണ്‍ ഇപ്പോള്‍ ബുക്ക് ചെയ്യാമെങ്കിലും അടുത്തമാസമാണ് വില്‍പന ആരംഭിക്കുക.