ഒമന്‍ 17-സികെ2004ടിഎക്‌സ്‌ ലാപ്ടോപ്പിന്റെ ഫീച്ചറുകളെന്തൊക്കെയെന്ന് മനസ്സിലാക്കാം

author-image
ടെക് ഡസ്ക്
New Update

ഒമന്‍ 17-സികെ2004ടിഎക്‌സിന് മികച്ച ഹാര്‍ഡ്‌വെയര്‍ കരുത്തുള്ള ലാപ്‌ടോപ്, ഗെയിമർമാരുടെ സ്വപ്ന സാക്ഷാത്കാരമായ ലാപ്ടോപ് എന്നിങ്ങനെ പല വിശേഷണങ്ങളാണ് ഉള്ളത്. ഡിസൈൻ, പ്രകടനം എന്നിവയെലെല്ലാം മികവ് പുലർത്തുന്ന ഈ ലാപ്ടോപ്പിന്റെ സമ്പൂർണ ഫീച്ചറുകളെന്തൊക്കെയെന്ന് പരിശോധിക്കാം.

Advertisment

publive-image

ഇതിലുള്ളത് 13-ാം തലമുറയിലെ ഇന്റല്‍ കോര്‍ ഐ9-13900എച്എക്‌സ് പ്രോസസറും ഒപ്പം 12ജിബി വിറാം അടങ്ങിയ എന്‍വിഡിയ ജിഫോഴ്‌സ് ആര്‍ടിഎക്‌സ് 4080 ഗ്രാഫിക്‌സ് പ്രോസസറുമാണ്. കൂടാതെ, 5600മെഗാഹെട്‌സ് വരെ ക്ലോക്കു ചെയ്ത 32ജിബി റാമും സംഭരണത്തിനായി 1 ടിബി എസ്എസ്ഡിയും ഉണ്ട്. പുതിയ ഒമന്റെ ഈ ഉള്‍ക്കരുത്തിലാണ് കാര്യമിരിക്കുന്നതെങ്കിലും ഇതിന്റെ സ്‌ക്രീനും നിരാശപ്പെടുത്തില്ല - ലാപ്‌ടോപ്പിന്റെ 17.3-ഇഞ്ച് വലുപ്പമുള്ള ഐപിഎസ് ഡിസ്‌പ്ലേയ്ക്ക് ഫുള്‍എച്ഡി പ്ലസ് (2560x1440പി) റെസലൂഷന്‍ ഉണ്ട്.

കൂടാതെ 240ഹെട്‌സ് റിഫ്രെഷ് റെയ്റ്റും ജി-സിങ്ക് സപ്പോര്‍ട്ടും ഉണ്ട്. ഇത്ര വലിയ വിലയൊക്കെ ചോദിക്കുമ്പോള്‍ 4കെ സ്‌ക്രീന്‍ പിടിപ്പിച്ചു കൂടായിരുന്നോ എന്ന ചോദ്യം ന്യായമായി തോന്നിയാലും തെറ്റില്ല. ലാപ്‌ടോപ് പെട്ടിയില്‍ നിന്നു പുറത്തെടുത്ത ഉടനെ ഇതിന്റെ നിര്‍മാണ മികവാണ് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. വില കുറഞ്ഞ ഒരു ലാപ്‌ടോപിലേക്കല്ല നോക്കുന്നതെന്ന് വ്യക്തമായിരുന്നു. ഒപ്പം കിട്ടുന്ന 330w ചാര്‍ജറിനു പോലുമുണ്ട് സവിശേഷത. വളരെ വലുതാണിതെന്നു കാണാം.

സാധാരണ ഗെയിമിങ് ലാപ്‌ടോപ്പുകള്‍ക്കൊപ്പം പോലും കിട്ടുന്ന ചാര്‍ജറുകളെ പോലെയല്ലാതെ, ചതുരാകൃതിയാലണ് ഇതു ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതു കണ്ട അദ്ഭുതം അല്‍പ്പനേരത്തേക്കു മാത്രമെ നീണ്ടു നിന്നുള്ളു. കാരണം, എച്പി ഒമന്‍ 17-സികെ2004ടിഎക്‌സ് ലാപ്‌ടോപ്പിലിരിക്കുന്നത് വൈദ്യുതി കുറച്ചൊന്നും പോരാത്ത ഹാര്‍ഡ്‌വെയറാണല്ലോ. ലാപ്‌ടോപ്പിലുളളത് 83 വാട്ട്-അവര്‍ ബാറ്ററി നിറയ്ക്കാനാണ് ഇത്ര വലിയ ചാര്‍ജര്‍ എന്ന് ഓര്‍ത്തെടുത്തപ്പോള്‍ ആദ്യ അമ്പരപ്പ് പമ്പകടന്നു.

കരുത്തിനൊപ്പം വലിയ സ്‌ക്രീനിന്റെ ഗുണവും ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ലാപ്‌ടോപ്പിന്റെ മൊത്തം വലുപ്പവും ഭാരവും ഒരു പ്രശ്‌നമായി അനുഭവപ്പെട്ടേക്കില്ല. ഇത് 17.3 ഇഞ്ച് വലുപ്പമുള സ്‌ക്രീനും, 2.76 കിലോ ഭാരവുമുള്ള ലാപ്‌ടോപ് ആണല്ലോ എന്നോര്‍ത്താല്‍ ഇത് ആദ്യം കാണുമ്പോഴുള്ള ആശ്ചര്യം അങ്ങു പോകും. ചിലപ്പോള്‍ ഗെയിമിങ് ലാപ്‌ടോപ്പുകളില്‍ താരതമ്യേന വലുപ്പക്കുറവുള്ള ഒന്നുപോലും ആയിരിക്കാം ഇത്. ലാപ്‌ടോപ്പിന് ചുറ്റും ചൂടു പുറംതള്ളാനായി ധാരാളം ദ്വാരങ്ങള്‍ ഉണ്ട്.

Advertisment