വര്‍ധിച്ച ഉത്സാഹത്തോടെയായിരിക്കും സൈബര്‍ കുറ്റവാളികൾ ഇനി ആക്രമണം നടത്തുക; മുന്നറിയിപ്പ്!!

author-image
ടെക് ഡസ്ക്
New Update

മെയില്‍ മുതല്‍ ബാങ്ക് അക്കൗണ്ട് വരെ ചെറിയ നോട്ടക്കുറവു കൊണ്ട് നഷ്ടപ്പെട്ടേക്കാം. ലോകത്ത് കംപ്യൂട്ടറുകളുള്ള വീടുകളിൽ മൂന്നിലൊന്നിനെയും ആക്രമിക്കാനുളള പദ്ധതികളാണ് ഒരുങ്ങുന്നതെന്നും പറയുന്നു. അമേരിക്കയിലെ കാര്യമെടുത്താല്‍ ഏകദേശം 47 ശതമാനം മുതിര്‍ന്നവരുടെയും വ്യക്തിവിവരങ്ങള്‍ സൈബർ ക്രിമിനലുകള്‍ കൈവശപ്പെടുത്തികഴിഞ്ഞു എന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോര്‍ട്ടു ചെയ്യുന്നു.

Advertisment

publive-image

ഇന്റര്‍നെറ്റിലേക്ക് എത്തിയിരിക്കുന്ന പുതിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് കീപ്പര്‍ സെക്യൂരിറ്റി കമ്പനിയിലെ സൈബര്‍ സുരക്ഷാ വിദഗ്ധന്‍ സെയ്ന്‍ ബോണ്ട് അഞ്ചു സുപ്രധാന നിർദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. നാമെല്ലാം പാസ്‌വേഡ് ഇടുമ്പോള്‍ ശ്രദ്ധിക്കുന്ന കാര്യം അത് എപ്പോഴും ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നതായിരിക്കണം എന്നാണ്. അതു മണ്ടത്തരമാണ് എന്നാണ് സെയ്ന്‍ പറയുന്നത്. എളുപ്പത്തിൽ ഓര്‍ത്തെടുക്കാന്‍ സാധിക്കുന്ന പാസ്‌വേഡുകള്‍ കണ്ടെത്താന്‍ സൈബര്‍ ക്രിമിനലുകള്‍ക്കും എളുപ്പമാണെന്ന് അദ്ദേഹം പറയുന്നു.

ശക്തമായ പാസ്‌വേഡാണ് ഉപയോഗിക്കുന്നതെങ്കിലും ആ പാസ്‌വേഡ് ഒന്നിലേറെ ലോഗ്-ഇനുകള്‍ക്ക് ഉപയോഗിക്കുന്നതും പ്രശ്‌നങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും അദ്ദേഹം പറയുന്നു. മികച്ച പാസ്‌വേഡുകള്‍ വേണമെന്നുള്ളവര്‍ പാസ്‌വേഡ് മാനേജർ ഉപയോഗിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദേശം. പാസ്‌വേഡ് മാനേജർ ശക്തമായ പാസ്‌വേഡ് സൃഷ്ടിക്കുകയും അവ സൂക്ഷിച്ചുവയ്ക്കുകയും ചെയ്യട്ടെ എന്ന അഭിപ്രായമാണ് അദ്ദേഹത്തിന്. മികച്ച പാസ്‌വേഡ് മാനേജരാണ് ഉപയോഗിക്കുന്നതെങ്കില്‍ അതിന്റെ പാസ്‌വേഡ് മാത്രം ഉപയോക്താവ് ഓര്‍ത്തിരുന്നാല്‍ മതിയാകുമെന്ന് അദ്ദേഹം പറയുന്നു.

എല്ലാവരുടെയും ഇമെയിലിലേക്ക് ജങ്ക് മെയിലുകള്‍ വരാറുണ്ട്. നാം കേട്ടിട്ടില്ലാത്ത കമ്പനികളില്‍നിന്നും കേട്ടിട്ടുള്ള കമ്പനികളുടെ പേരില്‍ തട്ടിപ്പുകാര്‍ അയയ്ക്കുന്നതുമായ മെയിലുകളെയൊക്കെയാണ് ജങ്ക് മെയിലുകള്‍ എന്നു വിളിക്കുന്നത്. നമ്മള്‍ ആവശ്യപ്പെടാതെ വരുന്ന മെയിലുകള്‍. ഇവ പലപ്പോഴും കമ്പനികളുടെ പരസ്യങ്ങളുമാകാം. ഇത്തരം മെയിലുകള്‍ പലരുടെയും മെയില്‍ ബോക്‌സില്‍ കുമിഞ്ഞുകൂടുന്നതു കാണാം. മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്ക് പോലെ ചില മെയില്‍ സേവനദാതാക്കള്‍ ജങ്ക് മെയില്‍ തിരിച്ചറിഞ്ഞ് വേറൊരിടത്ത് ശേഖരിക്കും.

ഇതിന്റെ കുഴപ്പം എന്താണെന്നു ചോദിച്ചാല്‍ ചിലപ്പോള്‍ നമുക്കു ലഭിക്കേണ്ട ചില മെയിലുകളും ജങ്കിലെത്തും. എന്തായാലും സെയ്ന്‍ പറയുന്നത് ഒരോ ജങ്ക് മെയിലിലും ഒരു അണ്‍സബ്‌സ്‌ക്രൈബ് ബട്ടണ്‍ കണ്ടേക്കും. ഇതുപയോഗിച്ച് അത് അണ്‍സബ്‌സ്‌ക്രൈബ് ചെയ്യണം എന്നാണ്. അങ്ങനെ ചെയ്താല്‍ തട്ടിപ്പു മെയിലുകളില്‍ ക്ലിക്കു ചെയ്ത് അനാവശ്യ തെറ്റുകള്‍ ഒഴിവാക്കാന്‍ ഉപകരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. കൂടാതെ ഇൻബോക്‌സില്‍ മെയില്‍ കുമിഞ്ഞുകൂടുന്നതും കുറയ്ക്കാം.

Advertisment