നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാനും ട്രാക്ക് ചെയ്യാനും സിഇഐആർ

author-image
ടെക് ഡസ്ക്
New Update

ഷ്ടപ്പെട്ട അല്ലെങ്കിൽ മോഷ്ടിക്കപ്പെട്ട ഫോണുകൾ കണ്ടെത്താൻ, നിങ്ങളുടെ പേരിലുള്ള സിം കാ‍ർ‍ഡുകളെക്കുറിച്ചറിയാൻ, വിവിധ സർക്കാർ പദ്ധതികളെക്കുറിച്ചറിയാൻ തുടങ്ങിയ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാകുമെന്നതാണ് പ്രത്യേകത. രാജ്യത്തെ മൊബൈൽ യൂസേഴ്സിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും സേവനങ്ങൾ വിപുലപ്പെടുത്തുന്നതിനുമുള്ള സർക്കാർ സംരംഭങ്ങളുടെ ആകെത്തുകയാണ് പുതിയ സഞ്ചാർ സാഥി വെബ്സൈറ്റ്.

Advertisment

publive-image

സഞ്ചാർ സാഥി സേവനങ്ങൾ: നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാനും ട്രാക്ക് ചെയ്യാനുമൊക്കെയുള്ള സിഇഐആർ (CEIR) പോർട്ടൽ, ഒരു യൂസറിന്റെ പേരിലുള്ള മൊബൈൽ കണക്ഷനുകളുടെ എണ്ണം പരിശോധിക്കാനും ആവശ്യമില്ലാത്ത കണക്ഷനുകൾ റിപ്പോർട്ട് ചെയ്യാനും സഹായിക്കുന്ന ടാഫ്കോപ് (TAFCOP) എന്നിവയാണ് സഞ്ചാർ സാഥിയിൽ ലഭിക്കുന്ന പ്രധാന സേവനങ്ങൾ. ഡിവൈസുകളുടെ ഐഎംഇഐ വെരിഫിക്കേഷന് സഹായിക്കുന്ന കെവൈഎം ആപ്പ്, പിഎം വാണി, സെബർ അവയർനെസ് തുടങ്ങിയ സേവനങ്ങളിലേക്കുള്ള ഇൻട്രൊഡക്ഷനും ആക്സസും സഞ്ചാർ സാഥിയിലുണ്ട്.

നഷ്‌ടപ്പെട്ട / മോഷ്‌ടിക്കപ്പെട്ട മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്യാനും കണ്ടെത്താനും സഹായിക്കുന്ന സിഇഐആർ മൊഡ്യൂളാണ് സഞ്ചാർ സാഥി പോർട്ടലിന്റെ പ്രധാന ആകർഷണം. Central Equipment Identity Register എന്നതാണ് സിഇഐആറിന്റെ പൂർണരൂപം. മോഷ്ടിക്കപ്പെട്ട ഡിവൈസിന്റെ ഐഎംഇഐ നമ്പർ രാജ്യത്തെ ഒരു ടെലിക്കോം നെറ്റ്വർക്കിലും ഉപയോഗിക്കാൻ കഴിയാത്ത വിധം ബ്ലോക്ക് ചെയ്യാമെന്നതാണ് പ്രധാന സവിശേഷത. ബ്ലോക്ക് ചെയ്‌ത മൊബൈൽ ഫോൺ ആരെങ്കിലും ഉപയോഗിക്കാൻ ശ്രമിച്ചാൽ അത് ട്രേസ് ചെയ്യാൻ പൊലീസിന് കഴിയും.

മൊബൈൽ ഫോൺ കണ്ടെത്തിയാൽ അത് പോർട്ടലിൽ തന്നെ അൺബ്ലോക്ക് ചെയ്യാനും കഴിയും. സിഇഐആർ പോർട്ടലിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ആകെ 4,81,888 മൊബൈൽ ഫോണുകൾ ഈ രീതിയിൽ ബ്ലോക്ക് ചെയ്തിട്ടുണ്ട്. അവയിൽ 2,43,944 ഡിവൈസുകൾ ട്രേസ് ചെയ്യാനും കഴിഞ്ഞെന്നാണ് സിഇഐആർ പോർട്ടലിലെ ഡാറ്റ കാണിക്കുന്നത്. സിഇഐആർ വെബ്സൈറ്റ് വഴിയും സംസ്ഥാന പൊലീസ് വഴിയും യൂസറിന് ഫോണിന്റെ ഐഎംഇഐ ബ്ലോക്ക് ചെയ്യാവുന്നതാണ്. സിഇഐആർ പോർട്ടൽ വഴി ഫോൺ ബ്ലോക്ക് ചെയ്യുന്നതെങ്ങനെയെന്ന് അറിയാം.

ആദ്യം പൊലീസിൽ പരാതി നൽകി എഫ്ഐആർ രജിസ്റ്റർ ചെയ്യുക. ഇതിന്റെ കോപ്പി കൈവശം ഉണ്ടായിരിക്കണം. നഷ്ടമായ സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കണം. റിക്വസ്റ്റ് സമർപ്പിക്കുമ്പോൾ പ്രൈമറി നമ്പറായി ഇത് നൽകുകയും വേണം. ഒടിപി വെരിഫിക്കേഷനുള്ളതിനാൽ ഇത് നിർണായകമാണ്. ട്രായ് നിയന്ത്രണം അനുസരിച്ച് ഡ്യൂപ്ലിക്കേറ്റായി ഇഷ്യൂ ചെയ്ത സിം കാർഡുകളിൽ, സിം ആക്ടിവേഷൻ കഴിഞ്ഞ് 24 മണിക്കൂറിന് ശേഷമാണ് എസ്എംഎസ് ഫെസിലിറ്റി ആക്റ്റീവാകുക.

Advertisment