പലർക്കും ഒന്നിലധികം ജിമെയിൽ അക്കൗണ്ടുകൾ ഉണ്ടാകും. ഇങ്ങനെയുള്ള ഒന്നിലധികം ജിമെയിൽ അക്കൗണ്ടുകളും ചിലപ്പോൾ നാം ഏറെ നാളായി ഉപയോഗിക്കുന്നുണ്ടാവില്ല. എങ്കിലും അവ എപ്പോൾ വേണമെങ്കിലും പുനരുപയോഗിച്ച് തുടങ്ങാൻ സാധിക്കുമായിരുന്നു. എന്നാൽ ഇനി അധികനാൾ ആ സൗകര്യം ഉണ്ടാകില്ല. നിഷ്ക്രിയ ജിമെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യാനാണ് ഗൂഗിളിന്റെ പുതിയ തീരുമാനം.
ഉപയോഗിക്കാത്ത ജിമെയിൽ അക്കൗണ്ടുകൾ ഗൂഗിൾ നീക്കം ചെയ്യും. കൂടുതൽ എളുപ്പത്തിൽ ഭക്ഷണം ഓഡർ ചെയ്യാം! സ്വന്തം യുപിഐ പേയ്മെന്റ് സംവിധാനവുമായി സൊമാറ്റോMOST READ: കൂടുതൽ എളുപ്പത്തിൽ ഭക്ഷണം ഓഡർ ചെയ്യാം! സ്വന്തം യുപിഐ പേയ്മെന്റ് സംവിധാനവുമായി സൊമാറ്റോ
നിങ്ങൾക്ക് ജിമെയിൽ അക്കൗണ്ട് ഉണ്ടെങ്കിലും രണ്ട് വർഷത്തിലേറെയായി അത് ഉപയോഗിക്കുന്നില്ലെങ്കിൽ മാത്രമാണ് ഗൂഗിൾ ആ അക്കൗണ്ട് നീക്കം ചെയ്യുക. നിഷ്‌ക്രിയ അക്കൗണ്ടുകൾ നീക്കം ചെയ്യുന്ന നയങ്ങളുമായി ബന്ധപ്പെട്ടുള്ള ഒരു അപ്‌ഡേറ്റ് ഗൂഗിൾ പ്രഖ്യാപിച്ചു. ഓരോ 24 മാസത്തിലും ഒരിക്കലെങ്കിലും അവരുടെ പഴയ ഗൂഗിൾ അക്കൗണ്ടുകളിൽ ലോഗിൻ ചെയ്യാനും എന്തെങ്കിലും സേവനങ്ങൾ ഉപയോഗിക്കാനും കമ്പനി അഭ്യർത്ഥിച്ചു.
മുമ്പ്, രണ്ട് വർഷമായി പ്രവർത്തിപ്പിക്കാത്ത അക്കൗണ്ടുകളിൽ സംഭരിച്ചിരിക്കുന്ന ഡാറ്റ നീക്കം ചെയ്യുന്ന നയമാണ് ഗൂഗിൾ പിന്തുടർന്നിരുന്നത്. എന്നാലിപ്പോൾ ഡാറ്റ നീക്കം ചെയ്യുമെന്ന് മാത്രമല്ല അക്കൗണ്ട് തന്നെ ഇല്ലാതാക്കും എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഈ വർഷം ഡിസംബർ വരെ പുതിയനയം പ്രാബല്യത്തിൽ വരില്ല. ജിമെയിൽ ഏറെനാളായി ഉപയോഗിക്കാത്തവർക്ക് പഴയ അക്കൗണ്ട് വീണ്ടെടുക്കാൻ ഇനിയും സമയമുണ്ടെന്നാണ് ഇതിനർത്ഥം.
നമ്മുടെ പല ഡോക്യുമെന്റുകളും ചിത്രങ്ങളും സർട്ടിഫിക്കറ്റുകളും അടക്കം നിർണായകവും പ്രധാനപ്പെട്ടതുമായ നിരവധി വിവരങ്ങൾ ജിമെയിലിലും അതുമായി ബന്ധപ്പെട്ട് നിൽക്കുന്ന മറ്റ് ഗൂഗിൾ സേവനങ്ങളിലുമൊക്കെ സേവ് ചെയ്തിട്ടുണ്ടാകും. എന്നാൽ നിഷ്ക്രിയ അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതോടെ ഈ വിവരങ്ങൾ പൂർണമായും നഷ്ടമാകും അതോടൊപ്പം തന്ന അക്കൗണ്ടും നഷ്ടമാകും.