ആമസോണിലെ പിരിച്ചുവിടലുകൾ ഇന്ത്യയിലുള്ള ജീവനക്കാരെയും കാര്യമായി ബാധിച്ചു

author-image
ടെക് ഡസ്ക്
New Update

ആമസോൺ പിരിച്ചുവിടലുകൾ ഇന്ത്യയിലുള്ള ജീവനക്കാരെയും കാര്യമായി ബാധിച്ചു. ആമസോൺ വെബ് സർവീസ് (എഡബ്ല്യുഎസ്), പീപ്പിൾ എക്‌സ്‌പീരിയൻസ് ആൻഡ് ടെക്നോളജി സൊല്യൂഷൻസ് (പിഎക്‌സ്‌ടി), മറ്റ് ബിസിനസ് യൂണിറ്റുകൾ എന്നിവയുൾപ്പെടെ വിവിധ റോളുകളിലുള്ള ആളുകളെയാണ് പിരിച്ചുവിടലിൽ ബാധിച്ചത്.

Advertisment

publive-image

ആമസോണിലെ തൊഴിൽ വെട്ടിക്കുറയ്ക്കലിന്റെ ഒരു വലിയ പ്രവണതയുടെ ഭാഗമാണ് ഇന്ത്യയിലെ പിരിച്ചുവിടലുകൾ. ലോകമെമ്പാടുമുള്ള 9,000 ജീവനക്കാരെ കമ്പനി പിരിച്ചുവിടുമെന്ന് മാർച്ചിൽ സിഇഒ ആൻഡി ജാസി പ്രഖ്യാപിച്ചു. ആമസോൺ വെബ് സർവീസ് വരുമാനത്തിന്റെ വളർച്ചയിലെ മാന്ദ്യവും മാക്രോ ഇക്കണോമിക് അവസ്ഥകളും ഉൾപ്പെടെ നിരവധി ഘടകങ്ങളാണ് പിരിച്ചുവിടലിന് കാരണമായത്.

ഒരു ബിസിനസ് ടുഡേ റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ പിരിച്ചുവിടലുകൾ കമ്പനിയുടെ തൊഴിലാളികളെ സാരമായി ബാധിച്ചിട്ടുണ്ട്. സ്രോതസ്സുകൾ അനുസരിച്ച്, പിരിച്ചുവിടൽ നൂറുകണക്കിന് ജീവനക്കാരെ ബാധിച്ചു, വരും ആഴ്‌ചകളിൽ ഈ എണ്ണം ഉയർന്നേക്കാം. ഇന്ത്യയിലുള്ള 400 മുതൽ 500 വരെ ജീവനക്കാർക്ക് പിരിച്ചുവിടലിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

“വെള്ളിയാഴ്‌ച, എന്റെ മുഴുവൻ ടീമിനെയും പിരിച്ചുവിട്ടു, ആകെ 17 പേർ. കഴിഞ്ഞയാഴ്‌ച മാത്രം ഏകദേശം നൂറോളം ആളുകളെ PXTയിൽ നിന്ന് പുറത്താക്കിയതായി മനസിലായിട്ടുണ്ട്. ഇതോടെ PXT ഏറ്റവും ദുർബലമായ വെർട്ടിക്കലുകളിൽ ഒന്നാണ്” PXT ടീമിലെ ഒരു ജീവനക്കാരൻ പ്രസിദ്ധീകരണത്തോട് പറഞ്ഞു.

ഇന്ത്യയിലെ പിരിച്ചുവിടലിനെക്കുറിച്ച് ആമസോൺ ഒരു പ്രസ്‌താവനയും പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും, "ഞങ്ങളുടെ ഉപഭോക്താക്കൾക്കും ഞങ്ങളുടെ ഷെയർഹോൾഡർമാർക്കും ഞങ്ങളുടെ ജീവനക്കാർക്കും വേണ്ടി ശരിയായ തീരുമാനങ്ങൾ എടുക്കാൻ" പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി അറിയിച്ചു.

Advertisment