ക്രിസ്റ്റൽ 4കെ ഐസ്മാർട്ട് യുഎച്ച്ഡി ടിവികളുടെ പുതിയ ലൈനലൈനപ്പ് സാംസങ് അവതരിപ്പിച്ചു. മികച്ച ഓൺബോർഡിങ്ങിനുള്ള ബിൽഡ് ഇൻ ഐഒടി ഹബ്, ബ്രൈറ്റ്നസ് സെറ്റ് ചെയ്യാനുള്ള ഐഒടി സെൻസർ, സ്ലിംഫിറ്റ് ക്യാമറയുള്ള വീഡിയോ കോളിങ് തുടങ്ങിയ സവിശേഷതകൾ ഈ സീരീസിലുണ്ട്. ഒരു ബില്ല്യൺ ട്രൂ കളറുകൾ ഉപയോഗിച്ച് ഉയർന്ന നിലവാരമുള്ള ദൃശ്യാനുഭവം നൽകുന്ന ടിവികളാണ് ഈ സീരീസിൽ ഉള്ളത്.
സാംസങ്ങിന്റെ ഏറ്റവും പുതിയ ക്രിസ്റ്റൽ 4കെ യുഎച്ച്ഡി ടിവി 43 ഇഞ്ച് മുതൽ 65 ഇഞ്ച് വരെയുള്ള വിവിധ സ്‌ക്രീൻ വലുപ്പങ്ങളിൽ ലഭ്യമാണ്. 43 ഇഞ്ച് വലിപ്പമുള്ള ടിവിക്ക് 33,990 രൂപയും 65 ഇഞ്ച് വലിപ്പമുള്ള ടിവിക്ക് 71,990 രൂപയുമാണ് വില. ആമസോൺ, ഫ്ലിപ്കാർട്ട്, സാംസങ് ഷോപ്പ് എന്നിവയിലൂടെ ഈ ടിവികൾ ഓൺലൈനായി വാങ്ങാവുന്നതാണ്. ഈ ടിവികൾ ഇപ്പോൾ വാങ്ങിയാൽ 8,900 രൂപ വിലയുള്ള കോംപ്ലിമെന്ററി സ്ലിംഫിറ്റ് ക്യാമറയും ലഭിക്കും. മുൻനിര ബാങ്കുകളുടെ കാർഡുകളിൽ 12 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ടിവി വാങ്ങുമ്പോൾ ലഭിക്കും.
മികച്ച രീതിയിൽ കണ്ടന്റ് കാണാനുള്ള രീതിയിലാണ് സാംസങ് പുതിയ ടിവികൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിൽ ക്രിസ്റ്റൽ പ്രോസസർ 4കെ നൽകിയിട്ടുണ്ട്. കുറഞ്ഞ റെസല്യൂഷനിലുള്ള വീഡിയോകളുടെ ക്വാളിറ്റി മെച്ചപ്പെടുത്താനും കളറുകൾ വർധിപ്പിക്കാനും ഈ പ്രോസസറിന് സാധിക്കും. പ്യുർകളർ ഫീച്ചർ ടിവികളിൽ നിരവധി നിറങ്ങൾ തനിമയോടെ കാണാൻ സഹായിക്കുന്നു. ഒപ്റ്റിമൽ പിക്ച്ചർ പെർഫോമൻസും ഡെപ്ത്തുള്ള കാഴ്ചാനുഭവവും ഈ ടിവികൾ നൽകുന്നു.
വീഡിയോ കോളുകൾ വിളിക്കാൻ സ്മാർട്ട് ടിവി ഉപയോഗിക്കുന്ന ആളുകൾക്കായി സാംസങ് ക്രിസ്റ്റൽ 4കെ ഐസ്മാർട്ട് യുഎച്ച്ഡി ടിവികളിൽ ഒരു വീഡിയോ കോളിങ് ഫീച്ചറും സ്ലിംഫിറ്റ് ക്യാമറയും നൽകിയിട്ടുണ്ട്. ഈ സ്ലിംഫിറ്റ് കാം അറ്റാച്ചുചെയ്യാൻ എളുപ്പമാണ്. ടിവിയുടെ ഡിസൈനിലോ കണ്ടന്റ് കാണുന്നതിലോ യാതൊരു കുഴപ്പവും ഇല്ലാത്ത രീതിയിൽ ഈ ക്യാമറ ഘടിപ്പിക്കാം. ഈ ടിവിയുടെ സ്ക്രീനിൽ വീഡിയോ കോളുകളോ വെബ് കോൺഫറൻസുകളോ മികച്ച രീതിയിൽ ചെയ്യാം.
പുതിയ ടിവി ലൈനപ്പിൽ ബിൽറ്റ്-ഇൻ ഐഒടി ഹബ്, കാം ഓൺബോർഡിങ്, ലളിതമായ ഡിവൈസ് സിങ്കിങ് എന്നിവയും സാംസങ്ങിൽ നൽകിയിട്ടുണ്ട്. സാംസങ് ഡിവൈസുകളിൽ തേർഡ് പാർട്ടി ഡിവൈസുകളുടെയും ഐഒടി ഡിവൈസുകളുടെയും സൗകര്യപ്രദമായ കൺട്രോളുകളും ഉണ്ട്. വിനോദം, ഗെയിമിംഗ്, ആംബിയന്റ് ഓപ്‌ഷനുകൾ എന്നിവ ഒരുമിച്ച് കൊണ്ടുവരുന്ന സ്മാർട്ട് ഹബ്ബും പുതിയ സ്മാർട്ട് ടിവികളിൽ സാംസങ് നൽകിയിട്ടുണ്ട്. ഈ എന്റർടൈൻമെന്റ് ഹബ് ഇന്ത്യയിൽ ലഭ്യമായ 100 ചാനലുകളുള്ള സൗജന്യ ആക്സസ് നൽകുന്നു.