നോക്കിയ ഇന്ത്യൻ വിപണിയിൽ പുതിയ രണ്ട് ഫീച്ചർ ഫോണുകൾ അവതരിപ്പിച്ചു. നോക്കിയ 106 4ജി (Nokia 106 4G), നോക്കിയ 105 (2023) (Nokia 105) എന്നീ ഡിവൈസുകളാണ് കമ്പനി പുറത്തിറക്കിയത്. ഈ ഫോണുകളും സ്മാർട്ട്ഫോൺ ഉപയോഗിക്കാത്ത ആളുകളെ ലക്ഷ്യമിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. എർഗണോമിക് ഡിസൈൻ, ദൈർഘ്യമേറിയ ബാറ്ററി ലൈഫ്, ഗെയിമിങ് ആപ്പുകൾ, ഇൻ-ബിൽറ്റ് യുപിഐ ഫങ്ഷണാലിറ്റി എന്നീ സവിശേഷതകൾ ഈ ഫോണുകളിലുണ്ട്.
/sathyam/media/post_attachments/t438DgiGhj2KqXFTMvBG.jpg)
നോക്കിയയുടെ രണ്ട് ഫോണുകളും ഇൻബിൽറ്റ് യുപിഐ 123പേ ഫംഗ്‌ഷണാലിറ്റിയോടെയാണ് വരുന്നത്. സ്മാർട്ട്‌ഫോൺ ഇല്ലാതെയും സുരക്ഷിതമായും തടസ്സങ്ങളില്ലാതെയും ഡിജിറ്റൽ ഇടപാടുകൾ നടത്താൻ ഈ സംവിധാനം സഹായിക്കും. പുതിയ നോക്കിയ ഫീച്ചർ ഫോണുകളിലെ യുപിഐ 123പേ ഫീച്ചർ യുപിഐ ആപ്പ് ഇല്ലാതെ തന്നെ യുപിഐ ഇടപാടുകൾ നടത്താൻ സഹായിക്കുന്നു. ഈ ഫീച്ചർ യാത്ര ചെയ്യുന്ന ആളുകൾക്ക് വളരെ ഉപയോഗപ്രദനമാണ്.
സുരക്ഷിതമായ രീതിയിൽ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) പേയ്‌മെന്റ് സേവനം ഉപയോഗിക്കാൻ ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കായി എൻപിസിഐ നൽകുന്ന ഇൻസ്റ്റന്റ് പേയ്‌മെന്റ് സംവിധാനമാണ് യുപിഐ 123പേ. ഈ സംവിധാനത്തിലൂടെ ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് ഐവിആർ (ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോൺസ്) നമ്പർ, ഫീച്ചർ ഫോണുകളിലെ ആപ്പിന്റെ പ്രവർത്തനം, മിസ്‌ഡ് കോൾ എന്നിങ്ങനെയുള്ളവയിലൂടെ നിരവധി ഇടപാടുകൾ നടത്താൻ കഴിയുമെന്ന് എച്ച്എംഡി ഗ്ലോബൽ അറിയിച്ചു.
നോക്കിയ 105 (2023), നോക്കിയ 106 4ജി എന്നീ രണ്ട് ഫീച്ചർ ഫോണുകളും ഇന്ന് മുതൽ വിൽപ്പനയ്ക്കെത്തും. നോക്കിയ 105 (2023)ന് 1,299 രൂപയാണ് വില. നോക്കിയ 106 4ജിക്ക് 2,199 രൂപ വിലയുണ്ട്. നോക്കിയ 105 ചാർക്കോൾ, സിയാൻ, റെഡ് എന്നീ നിറങ്ങളിൽ ലഭ്യമാകും. നോക്കിയ 106 4ജി ചാർക്കോൾ, ബ്ലൂ എന്നീ നിറങ്ങളിൽ ലഭ്യമാകും.
നോക്കിയ 105 (2023) സ്മാർട്ട്ഫോൺ നാനോ ടെക്‌സ്‌ചറും IP52 വാട്ടർ, ഡെസ്റ്റ് റെസിസ്റ്റന്റ് കോട്ടിങ്ങുമുള്ള പോളികാർബണേറ്റ് ബോഡിയുമായാണ് വരുന്നത്. ഈ ഡിവൈസിൽ 1.8 ഇഞ്ച് QQVGA ഡിസ്‌പ്ലേയുമുണ്ട്. 1,000mAh ബാറ്ററിയുമായി വരുന്ന സ്മാർട്ട്ഫോൺ 22 ദിവസത്തെ സ്റ്റാൻഡ്‌ബൈ സമയവും 12 മണിക്കൂർ ടോക്ക്ടൈമും നൽകും. പുതുതായി പുറത്തിറക്കിയ ഫീച്ചർ ഫോൺ കമ്പനിയുടെ എസ്30+ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. ഫോണിൽ 2,000 കോൺടാക്റ്റുകളും 500 എസ്എംഎസ് മെസേജുകളും സ്റ്റോർ ചെയ്യാൻ സാധിക്കും.
നോക്കിയ 106 4ജി സ്മാർട്ട്ഫോണിൽ 1.8 ഇഞ്ച് QQVGA ഡിസ്പ്ലേയാണുള്ളത്. 1,450mAh ബാറ്ററിയുമായി വരുന്ന ഈ ഡിവൈസിൽ 22 ദിവസത്തെ സ്റ്റാൻഡ്ബൈ ടൈമുണ്ട്. 12 മണിക്കൂർ ടോക്ക്ടൈമും ഈ ഡിവൈസ് നൽകുന്നു. കമ്പനിയുടെ എസ്30+ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 32 ജിബി വരെ സ്റ്റോറേജ് സ്പേസ് ഉള്ള ഡിവൈസിൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് സപ്പോർട്ടുമുണ്ട്. നോക്കിയ 106 4ജിയിൽ ഇൻ-ബിൽറ്റ് എംപി3 പ്ലെയറുമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us