ബൾക്ക് ഡാറ്റ നൽകുന്ന എൻട്രി ലെവൽ പ്ലാനുകളുമായി എയർടെൽ. വാലിഡിറ്റി കാലയളവ് അവസാനിക്കുന്നത് വരെ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാവുന്ന രീതിയിലാണ് ഈ പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നത്. ചില ദിവസങ്ങളിൽ മാത്രം കൂടുതൽ ഡാറ്റ ഉപയോഗിക്കേണ്ടി വരുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനുകളാണ് ഇവ.
155 രൂപ മുതൽ വിലയുള്ള മികച്ച അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാനുകൾ എയർടെൽ നൽകുന്നുണ്ട്. ദൈനംദിന ഡാറ്റ, ബൾക്ക് ഡാറ്റ, ദീർഘകാല ആനുകൂല്യങ്ങൾ എന്നിങ്ങനെയുള്ള ഓപ്ഷനുകളിൽ അൺലിമിറ്റഡ് പ്ലാനുകൾ നൽകുന്നു. ബൾക്ക് ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്ന നിരവധി പ്ലാനുകൾ എയർടെല്ലിനുണ്ട്. ഈ പ്ലാനുകളിലൂടെ ഉപയോക്താക്കൾക്ക് നിയന്ത്രണങ്ങളില്ലാതെ വീഡിയോ, ഓഡിയോ കണ്ടന്റ് സ്ട്രീം ചെയ്യാൻ സാധിക്കും. ബൾക്ക് ഡാറ്റ ആനുകൂല്യം നൽകുന്ന എയർടെൽ പ്ലാനുകൾ നോക്കാം.
എയർടെൽ നൽകുന്ന എൻട്രി ലെവൽ ബൾക്ക് ഡാറ്റ പ്രീപെയ്ഡ് പ്ലാനുകളിലൊന്നാണ് 296 രൂപയുടേത്. ഈ പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി വരിക്കാർക്ക് 25 ജിബി ഡാറ്റയാണ് നൽകുന്നത്. പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നു. പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയുമായിട്ടാണ് വരുന്നത്.
എയർടെല്ലിന്റെ 296 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിലൂടെ ലഭിക്കുന്ന 25 ജിബി ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ പിന്നീട് ഉപയോഗിക്കുന്ന ഓരോ എംബി ഡാറ്റയ്ക്കും 50 പൈസ വീതം ഈടാക്കും. ഈ എയർടെൽ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾ താസമിക്കുന്ന ഇടങ്ങളിൽ എയർടെൽ 5ജി നെറ്റ്‌വർക്ക് ലഭ്യമാണ് എങ്കിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കും. യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ 5ജി ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. ഈ ഡാറ്റ ബൾക്ക് ഡാറ്റയിൽ ഉൾപ്പെടുകയുമില്ല.
296 രൂപ വിലയുള്ള എയർടെൽ പ്ലാനിലൂടെ അധിക ആനുകൂല്യങ്ങളും ലഭിക്കും. ഈ പ്ലാൻ അപ്പോളോ 24|7 സർക്കിളിലേക്കുള്ള മൂന്ന് മാസത്തെ സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്നു. പ്ലാനിലൂടെ സൗജന്യ ഹലോട്യൂൺസും ലഭിക്കും. വിങ്ക് മ്യൂസിക്കിലെ സോങ്സ്, പോഡ്കാസ്റ്റ് ലൈബ്രറിയിലേക്കുള്ള ആക്‌സസും ഈ പ്ലാൻ നൽകുന്നു. മൊത്തം ആനുകൂല്യങ്ങളും കണക്കിലെടുക്കുമ്പോൾ ഇന്ത്യൻ ടെലിക്കോം വിപണിയിലെ ഏറ്റവും രസകരമായ പ്ലാനാണ് 296 രൂപയുടെ എയർടെൽ പ്ലാൻ.