കൊച്ചി: രാജ്യത്തെ മുൻനിര സ്മാർട്ട്‌ഫോൺ ബ്രാൻഡായ ഷവോമി ഇന്ത്യ, തങ്ങളുടെ ജനപ്രിയ റെഡ്മി എ-സീരീസ് പോർട്ട്‌ഫോളിയോയിൽ രണ്ട് പുതിയ സ്‌മാർട്ട്‌ഫോണുകൾ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു - റെഡ്മി എ2, റെഡ്മി എ2+. മെയ്ഡ്-ഇൻ-ഇന്ത്യ, സ്മാർട്ട്ഫോണുകൾ സത്യസന്ധമായ വിലനിർണ്ണയത്തിൽ മികച്ച ഇൻ- ക്ലാസ് ഫീച്ചറുകളുടെ പിന്തുണയോടെ തടസ്സങ്ങളില്ലാത്ത ഉപഭോക്തൃ അനുഭവം നൽകുന്ന, അവയെ ഉപയോക്താക്കൾക്ക് അനുയോജ്യമായ സെലക്ഷനാക്കി മാറ്റുന്നു.
ശക്തമായ പ്രൊസസർ, വലിയ ഡിസ്‌പ്ലേ, 5,000എംഎഎച്ച് ബാറ്ററിഎന്നിവയാൽ സമ്പന്നമായ റെഡ്മി എ2 സീരീസ്, വ്യക്തമായ വില-പ്രകടന അനുപാതം ജനങ്ങളിലേക്ക് എത്തിക്കുന്നു, അതുവഴിഅർത്ഥവത്തായ നവീകരണങ്ങൾ തേടുന്ന ഇന്ത്യൻ ഉപഭോക്താക്കളെ പൂര്‍ണ്ണമായും ആവേശഭരിതരാക്കുന്നു. 2.2ജിഗാഹെട്സ് വരെ ക്ലോക്ക് സ്പീഡുള്ള ഒക്ടാകോർ ഹീലിയോ ജി36 പ്രൊസസറും 6.52 ഇഞ്ച് എച്ച്ഡി+ വലിയ ഡിസ്‌പ്ലേയുമായി, ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള റെഡ്മി എ2 സീരീസ് തടസ്സമില്ലാത്ത ബ്രൗസിംഗും മൾട്ടിമീഡിയ ഉപഭോഗവും മാത്രമല്ല, ഉപയോക്താക്കൾക്ക് മികച്ച സോഫ്റ്റ്‌വെയർ അനുഭവവും നൽകുന്നു.
ഒരു സംരക്ഷിത അനുഭവം ഉറപ്പാക്കാൻ, സ്മാർട്ട്‌ഫോൺ സുരക്ഷിതമായി അൺലോക്ക് ചെയ്യുന്നതിനുള്ള അധിക സുരക്ഷയ്ക്കായി ഒരു സൂപ്പർ ഫാസ്റ്റ് ഫിംഗർപ്രിന്റ് സെൻസറുമായി റെഡ്മി എ2+ വരുന്നു. “ഒരു ബ്രാൻഡ് എന്ന നിലയിൽ, രാജ്യത്തെ യുവാക്കളെ ശാക്തീകരിക്കുക എന്ന ശക്തമായ ലക്ഷ്യത്തോടെ എല്ലാവർക്കും വേണ്ടിയുള്ള നവീകരണത്തിന്റെ കാഴ്ചപ്പാടിലേക്ക് ഞങ്ങൾ എല്ലായ്‌പ്പോഴും പ്രവർത്തിച്ചിട്ടുണ്ട്. നമ്മുടെഉപഭോക്താക്കൾ അത്യാധുനിക സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിലേക്ക് നീങ്ങുമ്പോൾ അവർക്ക് സുഗമമായ പരിവർത്തനത്തിന് ഇന്ധനം നൽകുന്നതിനുള്ള ഷവോമിയുടെ നിരവധി ശ്രമങ്ങളിൽ ഒന്നാണ് ഈ ലോഞ്ച്.
ഏറ്റവും പുതിയ റെഡ്മി എ2 സീരീസും അർത്ഥവത്തായ ഫീച്ചറുകളാൽ നിറഞ്ഞതാണ്, പുതിയ സാങ്കേതികവിദ്യയിലേക്ക് അപ്‌ഗ്രേഡ്ചെയ്യാൻ ആഗ്രഹിക്കുന്ന മൂല്യബോധമുള്ള ഉപഭോക്താക്കൾക്ക് ഞങ്ങളുടെ ഏറ്റവും പുതിയ ഓഫറുകളിൽ സത്യസന്ധമായ വിലയ്ക്ക് മികച്ച പരിഹാരങ്ങൾ കണ്ടെത്താനാകുമെന്നതില്‍ ഞങ്ങൾ ശുഭാപ്തിവിശ്വാസികളാണ്.
റെഡ്മി എ1 സീരീസിന്റെ വിജയവും റെഡ്മിയുടെ ഗുണമേന്മയുടെ പിന്തുണയും കണക്കിലെടുത്ത്, റെഡ്മി എ2 സീരീസും തുല്യമായ വിജയകരമായ ഇന്നിംഗ്‌സ് നേടുമെന്നതില്‍ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. ഒരു പുരോഗമന ഡിജിറ്റൽ ഇന്ത്യ എന്ന ഞങ്ങളുടെ ദൃഢനിശ്ചയം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ ഭാഗത്തുനിന്നുള്ള മറ്റൊരു വാഗ്ദാനമാണ് ഈ സ്മാർട്ട്ഫോണുകൾ.” ലോഞ്ചിനെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് ഷവോമി ഇന്ത്യയുടെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസർ അനുജ്ശർമ്മപറഞ്ഞു.
ഷവോമി സ്‌മാർട്ട്‌ഫോണുകൾ എല്ലായ്‌പ്പോഴും ഉയർന്ന നിലവാരം പുലർത്തുന്നതിനും ഓരോ ഡിവൈസിന്റെയും വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനുമായി നിലകൊണ്ടിട്ടുണ്ട്. റെഡ്മി എ2 സീരീസിലൂടെ ഉപഭോക്താക്കൾക്ക് മികച്ച ഫീച്ചറുകളുള്ള ഒരു മികച്ച ഡിവൈസ് മാത്രമല്ല, ഇന്‍ഡസ്ട്രിയിലുടനീളമുള്ള ഉയർന്ന വാറന്റി കാലയളവുകളിൽ ഒന്നായ 2 വര്‍ഷത്തെ 'റെഡ്മി കാ ഡബിൾ ഭരോസ' വാഗ്ദാനവും ഇരട്ടി വേഗതയുടെ പിന്തുണയോടെ ലഭിക്കുന്നു.
മാത്രമല്ല, ദീർഘമായ സ്‌മാർട്ട്‌ഫോൺ ജീവിതത്തിനും സേവനയോഗ്യമായ ഗുണനിലവാരത്തിന്റെ ഉയർന്ന നിലവാരം പ്രാപ്‌തമാക്കുന്നതിനും, ഈ ഉപകരണങ്ങൾ 1500+ സേവനകേന്ദ്രങ്ങളിൽ 100% പിൻ കോഡുകളിലായി ഇന്ത്യയിലുടനീളം കവര്‍ ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 1800 103 6286 എന്ന നമ്പറിൽ ഒരു അഭ്യർത്ഥന ഉന്നയിച്ചോ 8861826286 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് സന്ദേശം അയച്ചോ 'അറ്റ്-ഹോം സേവനം' പ്രയോജനപ്പെടുത്താം.