/sathyam/media/post_attachments/7iSUixVNkvddXWjs2EZC.jpeg)
ഉപഭോക്താക്കളുടെ കാത്തിരിപ്പിന് വിരാമമിട്ട് ആമസോൺ. ഇത്തവണ വൺപ്ലസിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ വൺപ്ലസ് 10 പ്രോയ്ക്ക് ആകർഷകമായ ഓഫറുകളാണ് ആമസോൺ ഒരുക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ആമസോണിൽ നിന്നും വൺപ്ലസ് 10 പ്രോ വാങ്ങുന്നവർക്ക് ഇൻസ്റ്റന്റ് ക്യാഷ് ബാക്കായി 6,000 രൂപ വരെയാണ് ലഭിക്കുക.
കൂടാതെ, 1,000 രൂപയുടെ പ്രത്യേക ഡിസ്കൗണ്ട് കൂപ്പണും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഓഫറുകൾ എങ്ങനെ ക്ലെയിം ചെയ്യണമെന്ന് പരിചയപ്പെടാം. വൺപ്ലസ് 10 പ്രോയുടെ 8 ജിബി വേരിയന്റിന്റെ വില 66,900 രൂപയും, 12 ജിബി വേരിയന്റിന്റെ വില 71,900 രൂപയുമാണ്.
ഐസിഐസിഐ ബാങ്ക് ഉപയോക്താക്കൾക്കാണ് 6,000 രൂപയുടെ വിലക്കിഴിവ് ലഭിക്കുക. ഇതോടെ, 8 ജിബി വേരിയന്റ് 61,999 രൂപയ്ക്കും, 12 ജിബി വേരിയന്റ് 66,999 രൂപയ്ക്കും സ്വന്തമാക്കാൻ കഴിയും. പ്രധാനമായും വോൾക്കാനിക് ബ്ലാക്ക്, എമറാൾഡ് ബ്ലാക്ക് ഫോറസ്റ്റ് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുക.