ഓഫർ വിലയിൽ IQOO Z6 Lite, കൂടുതൽ വിവരങ്ങൾ അറിയാം

author-image
ടെക് ഡസ്ക്
New Update

publive-image

ഇന്ത്യൻ വിപണിയിൽ കുറഞ്ഞ കാലയളവുകൊണ്ട് ജനപ്രീതി നേടിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഐക്യൂ. ആകർഷകമായ ഫീച്ചറിലും, ബഡ്ജറ്റ് റേഞ്ചിൽ വാങ്ങാൻ കഴിയുന്നതുമായ നിരവധി ഹാൻഡ്സെറ്റുകൾ ഐക്യൂ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

Advertisment

അത്തരത്തിൽ ഐക്യൂവിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ IQOO Z6 Lite സ്മാർട്ട്ഫോണുകൾ ഓഫർ വിലയിൽ വാങ്ങാനുള്ള അവസരമാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ആമസോണിൽ ആരംഭിച്ച റിപ്പബ്ലിക് ഡേ സെയിലിലാണ് 3,000 രൂപ വിലക്കിഴിവിൽ IQOO Z6 Lite വാങ്ങാൻ സാധിക്കുക. ഇവയുടെ പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.

6.58 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 4 ജെൻ 15ജി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 അടിസ്ഥാനമാക്കിയുള്ളതാണ്.

18 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 5,000 എംഎഎച്ച് ബാറ്ററി ലൈഫും ലഭ്യമാണ്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള അടിസ്ഥാന വേരിയന്റിന്റെ ഇന്ത്യൻ വിപണി വില 15,999 രൂപയാണ്. എന്നാൽ, റിപ്പബ്ലിക് ഡേ സെയിലിൽ 3,000 രൂപ വിലക്കിഴിവോടെ 12,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

Advertisment