/sathyam/media/post_attachments/jG5Qo3rCFwxXytLtDAec.jpg)
മൈക്രോസോഫ്റ്റ് ‘ടീംസിൽ’ കിടിലൻ സേവനങ്ങളുമായി എത്തിയിരിക്കുകയാണ് ചാറ്റ്ജിപിടി. വീഡിയോ കോളിംഗ്, ഇ-മെയിൽ, ചാറ്റിംഗ്, ഫയൽ ഷെയറിംഗ് തുടങ്ങിയ സേവനങ്ങൾ ഉൾക്കൊള്ളുന്ന മൈക്രോസോഫ്റ്റ് ആപ്ലിക്കേഷൻ ആണ് ടീംസ്.
ചാറ്റ്ജിപിടിയുടെ വിവിധ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതോടെ മീറ്റിംഗുകൾ, ഇ- മെയിൽ തുടങ്ങിയവയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അധിഷ്ഠിതമായ ഫീച്ചറുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്. ചാറ്റ്ജിപിടിയിൽ 1,000 കോടി ഡോളർ നിക്ഷേപിക്കാൻ മൈക്രോസോഫ്റ്റ് തീരുമാനിച്ചിരുന്നു.
അധികം വൈകാതെ ചാറ്റ്ജിപിടിയെ ബിംഗ് സെർച്ച് എൻജിനുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങൾ മൈക്രോസോഫ്റ്റ് നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി വേർഡ്, പവർ പോയിന്റ്, ഔട്ട് ലുക്ക് തുടങ്ങിയവയിൽ ചാറ്റ്ജിപിടിയുടെ സാധ്യതകളുമായി ബന്ധപ്പെട്ടുള്ള പഠനങ്ങൾ മൈക്രോസോഫ്റ്റ് നടത്തുന്നുണ്ട്. ടെക് ലോകത്ത് ഏറെ തരംഗം സൃഷ്ടിച്ച ചാറ്റ്ജിപിടി പ്രീമിയം വേർഷൻ പുറത്തിറക്കിയിട്ടുണ്ട്.