സമൂഹത്തിൽ പലതരം ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നവരാണ് നമ്മളോരോരുത്തരും. പലതരം ആളുകൾ കൂടുന്ന നിരവധി ഗ്രൂപ്പുകൾ സോഷ്യൽ മീഡിയ സജീവമായ ഇക്കാലത്ത് നിലവിലുണ്ട്. അതുകൊണ്ടുതന്നെ നമുക്ക് ഞെട്ടലോ അറപ്പോ വെറുപ്പോ ഉളവാക്കുന്ന ദൃശ്യങ്ങൾ പലപ്പോഴും ഈ ഗ്രൂപ്പുകളിൽ വരാറുണ്ട്. ഇത്തരത്തിൽ ചിലവ നമ്മുടെ മൂഡ് തന്നെ നശിപ്പിക്കുന്നവയാവാം. ആപ്പിൾ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഇനി ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകില്ല.
/sathyam/media/post_attachments/u3DYjT1Awb4xXzbVgC5z.jpg)
അശ്ളീല വീഡിയോകളോ, നഗ്നചിത്രങ്ങളോ, ബീഭത്സമായ അപകടങ്ങളോ രംഗങ്ങളോ അടങ്ങിയ ചിത്രങ്ങളോ ഫോൺ ഉടമയുടെ അനുമതിയില്ലാതെ അയച്ചാൽ അത് നിയന്ത്രിക്കുന്ന സംവിധാനം ആപ്പിൾ നടപ്പിലാക്കുകയാണ്. 'സെൻസിറ്റീവ് കണ്ടന്റ് വാണിംഗ് സംവിധാനം' എന്ന ഈ സംവിധാനം ഐഒഎസിൽ മികച്ചൊരു ഫീച്ചറാണ്.
ഈ ഫീച്ചർ നിങ്ങളുടെ ഫോണിൽ നടപ്പാക്കാൻ എങ്ങനെ സാധിക്കുമെന്ന് അറിയണ്ടേ? ആദ്യം സെറ്റിംഗ്സ് എടുക്കുക. പ്രൈവസി ആന്റ് സെക്യൂരിറ്റി സെറ്റിംഗ്സ് എടുത്തശേഷം സെൻസിറ്റീവ് ഉള്ളടക്കം എന്ന ഓപ്ഷൻ കാണാനാകും. ഇത് ഓൺചെയ്‌താൽ അശ്ളീല ചിത്രങ്ങളും കാണാൻ ആഗ്രഹിക്കാത്തവയും വരുന്നതിന് മുൻപ് മുന്നറിയിപ്പ് വരുന്നതായി മനസിലാക്കാം.
ആപ്പിൾ മെസേജുകളിലും എയർഡ്രോപ്പിലും ഫേസ് ടൈം മെസേജിലുമായി ഇത് പ്രവർത്തിക്കും. ഫോൺ ഉടമ മെസേജ് കാണണം എന്ന് ആവശ്യപ്പെടാതെ ദൃശ്യങ്ങൾ കാണാനാവില്ല.ഈ ദൃശ്യങ്ങൾ എന്നാൽ ആപ്പിളിനോ മൂന്നാമതൊരാൾക്കോ കാണാനാവില്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.