സ്മാർട്ട് ടിവി വിപണി കീഴടക്കാൻ മോട്ടോറോള എത്തുന്നു ; പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

സ്മാർട്ട് ടിവി വിപണിയിലും കരുത്ത് തെളിയിക്കാൻ ഒരുങ്ങി ജനപ്രിയ ബ്രാൻഡായ മോട്ടോറോള. നിലവിൽ, മോട്ടോറോളയുടെ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ സജീവമാണ്. ഇതിന് പിന്നാലെയാണ് സ്മാർട്ട് ടിവികളും എത്തുന്നത്. ഇത്തവണ ടെലിവിഷൻ ആരാധകരെ കീഴടക്കാൻ മോട്ടോറോള എൻവിഷൻ എക്സ് എന്ന സ്മാർട്ട് ടിവിയാണ് പുറത്തിറക്കിയിട്ടുള്ളത്. ഒട്ടനവധി അത്യാധുനിക ഫീച്ചറുകൾ ഇവയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സ്മാർട്ട് ടിവിയെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.

മോട്ടോറോള എൻവിഷൻ എക്സ് സ്മാർട്ട് ടിവികൾ രണ്ട് സ്ക്രീൻ വലിപ്പങ്ങളിൽ വാങ്ങാൻ സാധിക്കും. 55 ഇഞ്ച്, 65 ഇഞ്ച് എന്നിങ്ങനെയാണ് സ്ക്രീൻ സൈസുകൾ നൽകിയിട്ടുള്ളത്. 3,840×2160 പിക്സൽ റെസലൂഷനോടുകൂടിയ അൾട്രാ എച്ച്ഡി 4കെ ക്യുഎൽഇഡി ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. 60 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. മീഡിയ ടെക് പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ടിവിയിൽ ഗൂഗിൾ ടിവി ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്.

ഡോൾബി അറ്റ്മോസ് സാങ്കേതികവിദ്യയും, സ്റ്റാൻഡേർഡ്, മ്യൂസിക്, സ്പോർട്സ്, മൂവി എന്നിവ ഉൾപ്പെടെ വ്യത്യസ്ഥ ഓഡിയോ മോഡുകളാണ് ഉള്ളത്. 55 ഇഞ്ച് മോഡൽ 30,999 രൂപയ്ക്കും, 65 ഇഞ്ച് മോഡൽ 39,999 രൂപയ്ക്കും വാങ്ങാൻ സാധിക്കും. ഫ്ലിപ്കാർട്ട് വഴിയാണ് മോട്ടോറോള എൻവിഷൻ എക്സ് സ്മാർട്ട് ടിവികളുടെ വിൽപ്പന നടക്കുന്നത്.

Advertisment