ഐഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; ഐഫോണ്‍ 13ന് വന്‍ വിലക്കുറവ്

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഐഫോൺ പ്രേമികൾക്ക് സന്തോഷ വാര്‍ത്ത. ഐഫോണ്‍ 13 ന് ഫ്ലിപ്കാർട്ടിൽ വൻ വിലക്കുറവ്. നിർദ്ദിഷ്ട ബാങ്ക് കാർഡ് ഉപയോഗിച്ച് 58,749 രൂപയിൽ താഴെ ഐഫോണ്‍ 13 5ജി ഫോണ്‍ വാങ്ങാനാണ് ഇപ്പോള്‍ അവസരം. എക്സേഞ്ച് ഓഫറുകള്‍ ഉപയോഗിച്ച് കുറഞ്ഞ വിലയ്ക്ക് ഫോണ്‍ വാങ്ങാനുള്ള അവസരവും ഫ്ലിപ്പ്കാര്‍ട്ട് ഒരുക്കുന്നുണ്ട്.

നിലവിൽ ആപ്പിൾ ഐഫോൺ 13 28 ജിബി സ്റ്റോറേജ് മോഡലിന് ഫ്ലിപ്കാർട്ടിൽ 58,749 രൂപ വിലയിൽ ലഭ്യമാകും. ആപ്പിളിന്‍റെ ഓൺലൈൻ സ്റ്റോറിൽ ഇതേ ഫോണിന്‍റെ വില 69,900 രൂപയാണ്. ഇതിലൂടെ തന്നെ ഐഫോണ്‍ 13ന് 11,151 രൂപ ഫ്ലാറ്റ് കിഴിവ് ലഭിക്കും. എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡുള്ള ഉപയോക്താക്കൾക്ക് ആപ്പിള്‍ ഐഫോണ്‍ 13 57,999 രൂപയ്ക്ക് വാങ്ങാൻ കഴിയും. കാരണം ഫ്ലിപ്കാർട്ട് ഈ കാർഡില്‍ ഫോണിന് 10 ശതമാനം വരെ കിഴിവ് ലഭിക്കും.

ഇതിന് പുറമേ ഉപയോക്താക്കൾക്ക് 30,000 രൂപ വരെ അധിക എക്സ്ചേഞ്ച് ഓഫർ ലഭിക്കും. ഇതിലൂടെ വീണ്ടും കുറഞ്ഞ വിലയ്ക്ക് ഐഫോണ്‍ 13 വാങ്ങാന്‍ കഴിയും. നിങ്ങളുടെ നിലവിലെ ഫോണിന്‍റെ അടിസ്ഥാനത്തിലാണ് എക്‌സ്‌ചേഞ്ച് തുക കണക്കാക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഫ്ലിപ്പ്കാർട്ടിൽ ഈ ഓഫര്‍ പരിമിത സമയത്തേക്കാണോ, ദീർഘകാലത്തേക്കോ എന്നതിനെക്കുറിച്ച് യാതൊരു വിവരവും ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് വിവരം.

Advertisment